കൊളംബോ: ശ്രീലങ്ക ലോകക്രിക്കറ്റിനു സമ്മാനിച്ച മികച്ച പേസർമാരിലൊരാളായ ലസിത് മലിംഗ ഏകദിനം മതിയാക്കുന്നു. ബംഗ്ലാദേശിനെതിരെ വെള്ളിയാഴ്ച നടക്കുന്ന ആദ്യ ഏകദിനമായിരിക്കും തെൻറ അവസാന 50 ഒാവർ മത്സരമെന്ന് മലിംഗ വ്യക്തമാക്കി.
ട്വൻറി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് ഏകദിനം വിടുന്നതെന്ന് 35കാരൻ പറഞ്ഞു. അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പാണ് ലക്ഷ്യമെന്നും വെറ്ററൻ പേസർ കൂട്ടിച്ചേർത്തു.
മുത്തയ്യ മുരളീധരനും (523) ചാമിന്ദ വാസിനും (399) പിറകിൽ ഏകദിനത്തിൽ ലങ്കയുടെ മൂന്നാം വിക്കറ്റ്വേട്ടക്കാരനാണ് മലിംഗ (335). ലോകകപ്പിൽ ഏഴു കളികളിൽ 13 വിക്കറ്റുമായി ടീമിനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും മലിംഗയായിരുന്നു. ടെസ്റ്റിൽനിന്ന് 2011ൽതന്നെ വിരമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.