ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയുള്ള ട്വീറ്റ് ആക്രമണത്തിനു പിറകെ മുൻ താരം മുഹമ്മദ് കൈഫിനും ആരാധകരുടെ ചീത്തിവിളി. വ്യായാമത്തിെൻറ ഭാഗമായി യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ ആരാധകർ ചീത്തവിളിയും ട്രോളുകളുമായി ഇറങ്ങി. യോഗ ഇസ്ലാമികമെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ കൈഫിനെതിരെ എത്തിയത്. മുസ്ലിമായ കൈഫ് ഇസ്ലാമിക വിരുദ്ധമായ യോഗ ചെയ്യുന്നതിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു.
യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമല്ലാതെ ചെയ്യാനാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം കടുത്ത വിമർശവുമായി എത്തിയത്.
Surya Namaskar is a complete workout fr the physical system,a comprehensive exercise form without any need fr equipment.#KaifKeFitnessFunde pic.twitter.com/snJW0SgIXM
— Mohammad Kaif (@MohammadKaif) December 31, 2016
In all 4pics,I had Allah in my heart.
— Mohammad Kaif (@MohammadKaif) December 31, 2016
Cant understand what doing any exercise,
Surya Namaskar or Gym has to do with religion.It benefits ALL pic.twitter.com/exq5pUclvu
ദിവസങ്ങൾക്കു മുമ്പ് ഭാര്യയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയയിൽ ആരാധകർ സദാചാര കളാസെടുത്തിരുന്നു. ചിത്രത്തിൽ ഷമിയുടെ ഭാര്യ ഹസിൻ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനത്തെ അപലപിച്ചും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചും കൈഫ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.