വിശാഖപട്ടണം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. തമിഴ്നാടിനെതിരായ രണ്ടാം മത്സരത്തിൽ 35 റൺസിനാണ് കേരളം തോറ്റത്. ടോസ് നേടിയ കേരളം അയൽക്കാരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 38 പന്തിൽ 71 റൺസെടുത്ത ദിനേശ് കാർത്തികിെൻറ പ്രകടനത്തിൽ തമിഴ്നാട് നാലു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം പൊരുതിനോക്കിയെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
കേരളത്തിനായി സചിൻ ബേബി (44 പന്തിൽ 51), സൽമാൻ നിസാർ (24 പന്തിൽ 38), അരുൺ കാർത്തിക്(31) എന്നിവർ തിളങ്ങി. സഞ്ജു വി. സാംസൺ (2), വിഷ്ണു വിനോദ് (1), രോഹൻ പ്രേം (4) എന്നിവർ പെെട്ടന്ന് പുറത്തായി. തമിഴ്നാടിനായി കൃഷ്ണമൂർത്തി വിഘ്നേഷ് അഞ്ചു വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ (30), ബാബ അപരാജിത് (34), നാരായൺ ജഗദീശൻ (35) എന്നിവരും തമിഴ്നാട് നിരയിൽ തിളങ്ങി. നേരത്തേ, ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് പത്തു റൺസിന് കേരളം തോറ്റിരുന്നു. മറ്റു മത്സരങ്ങളിൽ രാജസ്ഥാൻ ഉത്തർപ്രദേശിനെയും പഞ്ചാബ് ഡൽഹിയെയും വിദർഭ റെയിൽവേസിനെയും ഹൈദരാബാദ് കർണാടകയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.