കൊൽക്കത്ത: സ്വന്തം ഗ്രൗണ്ടിലെ പോരാട്ടവീര്യം എതിരാളിയുടെ തട്ടകത്തിലും കാഴ്ചവെച്ച് കേരളം. രഞ്ജി ട്രോഫിയിൽ തങ്ങളുടെ ആദ്യ എവേ മാച്ചിനിറങ്ങിയ കേരളം പശ്ചിമബംഗാളിനെ 147ന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തു. പേസിനെ തുണക്കുന്ന പിച്ചിൽ ബേസിൽ തമ്പിയും എം.ഡി. നിധീഷും ചേർന്ന് എതിരാളിയെ വരിഞ്ഞുമുറുക്കിയപ്പോൾ ഇന്ത്യൻ താരം മനോജ് തിവാരി നയിച്ച ബംഗാൾ പട പാടുപെട്ടു.
തമ്പി നാലും നിധീഷ് മൂന്നും വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യർ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. അരുൺ കാർത്തികിെൻറ (1) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. ജലജ് സക്സേന (14), രോഹൻ പ്രേം (14) എന്നിവരാണ് ക്രീസിൽ.
ഒാപണർ അഭിഷേക് രമണും (40) അനുസ്തപ് മജുംദാറുമാണ് (53) ബംഗാളിെൻറ ടോപ് സ്കോറർമാർ. നാലുപേർ പൂജ്യത്തിൽ പുറത്തായപ്പോൾ മറ്റു രണ്ടുപേർ ഒറ്റയക്കത്തിൽ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.