തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന് ബേബി നയിക്കും. സ ീസണില് വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും റോബിന് ഉത്തപ ്പയാണ് കേരളത്തെ നയിച്ചിരുന്നത്. എന്നാല്‍, ഉത്തപ്പക്ക് കീഴില്‍ മികച്ച പ്രകടനമൊന്നു ം നടത്താന്‍ കേരളത്തിനായിരുന്നില്ല. ഇതോടെയാണ് ഉത്തപ്പയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി വീണ്ടും തൊപ്പി സച്ചിന് നൽകിയത്.
കഴിഞ്ഞ തവണ കേരളം രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ സച്ചിന് ആയിരുന്നു ക്യാപ്റ്റന്‍. ജലജ് സക്സേനയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ ഒമ്പതിനാണ് രഞ്ജി സീസണ് ആരംഭിക്കുന്നത്. ഡൽഹിക്കെതിരെ തുമ്പയിലാണ് കേരളത്തിെൻറ ആദ്യ മത്സരം.
ഇന്ത്യന്‍ ക്യാമ്പിലുള്ള സഞ്ജു സാംസണെ ആദ്യ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടീം: സച്ചിന് ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന (വൈസ് ക്യാപ്റ്റൻ), അസ്ഹറുദ്ദീന്, വിഷ്ണു വിനോദ്, രാഹുല്‍. പി, റോബിന് ഉത്തപ്പ, റോഹന്‍ പ്രേം, സല്മാന് നിസാര്‍, അക്ഷയ് ചന്ദ്രന്, സിജോമോന്‍, സന്ദീപ് വാര്യര്‍, ആസിഫ്, ബേസില്‍ തമ്പി, നിധീഷ് എം.ഡി, റോഹന്‍ കുന്നുമ്മേല്‍, എസ്. മിഥുന്.
എലീറ്റ് എ ഗ്രൂപിലുള്ള കേരളത്തിെൻറ ആദ്യ മൽസരം ഒമ്പതിന് ഡൽഹിയുമായാണ്. തിരുവനന്തപുരത്താണ് വേദി. ബംഗാളുമായി 17ന് രണ്ടാം മൽസരം. ഗുജറാത്ത്, ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ, ആന്ധ്ര, വിദർഭ എന്നിവയുമാണ് തുടർന്നുള്ള മൽസരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.