കൊച്ചി: അടുത്ത രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്സ്മാൻ സചിന് ബേബിയാണ് ക്യാപ്റ്റൻ. സഞ്ജു വിശ്വനാഥ്, രോഹന് പ്രേം, അരുണ്‍ കാര്‍ത്തിക്, ജലജ് സക്സേന, അസറുദ്ദീന് (വിക്കറ്റ് കീപ്പർ), അക്ഷയ് ചന്ദ്രൻ, സല്മാന് നിസാര്‍, സന്ദീപ് വാര്യർ, ബേസില്‍ തമ്പി, മോനിഷ്, എം.ഡി. നിധീഷ്, പി. രാഹുല്‍, വിഷ്ണു വിനോദ്, ആസിഫ് എന്നിവരാണ് ടീം അംഗങ്ങള്‍.
ഫാബിദ് ഫാറൂഖ്, ആത്തിഫ് ബിന്‍ അഷ്റഫ്, സിജോ മോന് ജോസഫ്, അക്ഷയ് കെ.സി, എഫ്. ഡാരില്‍ എന്നിവരെ റിസർവ് താരങ്ങളായും പ്രഖ്യാപിച്ചു. ഡേവ് വാട്ട്മോറിെൻറ പരിശീലനത്തിലാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്. ടിനു യോഹന്നാനാണ് കോച്ച്.
കേരളത്തിെൻറ മൂന്ന് മത്സരത്തിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഒക്ടോബർ ആറിന് ഝാർഖണ്ഡ്, 24ന് രാജസ്ഥാൻ, നവംബർ 17ന് സൗരാഷ്ട്ര ടീമുകൾക്കെതിരായ മത്സരങ്ങളാണ് ഗ്രീൻഫീൽഡിൽ നടക്കുക. ഒക്ടോബർ 14ന് ഗുജറാത്ത്, നവംബർ ഒന്നിന് ജമ്മു, 25ന് ഹരിയാന എന്നിവർക്കെതിരെയാണ് കേരളത്തിെൻറ മറ്റ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.