ജെല്ലിക്കെട്ട് പ്രക്ഷോഭം: അശ്വിൻ ചെന്നൈയിലെ വീട്ടിലെത്തിയത് മെട്രോയിൽ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനു ശേഷം കൊൽക്കത്തയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിന് നഗരത്തിലെ  സാഹചര്യം സുരക്ഷിതമല്ലെന്ന് മനസ്സിലായത്. ജെല്ലിക്കെട്ട് സമരം മൂലം സംഘർഷാവാസ്ഥയിലായ നഗരത്തിൽ വാഹനത്തിൽ പുറപ്പെടുന്നത് അപകടകരമായിരുന്നു. ചെന്നൈ വെസ്റ്റ് മാമ്പലത്ത് താമസിക്കുന്ന ഇന്ത്യൻ ഓഫ് സ്പിന്നർ ഒടുവിൽ മെട്രോ വഴിയാണ് വീട്ടിലെത്തിയത്. 

ട്രെയിനിലെ അശ്വിൻെറ സാന്നിധ്യം സഹയാത്രക്കാരിലും സന്തോഷമുണ്ടാക്കി. അപ്രതീക്ഷിതമായി ലഭിച്ച അവസരം എല്ലാവരും ഇന്ത്യൻ സ്പിന്നർ കൂടെ സെൽഫിയെടുത്ത് വിനിയോഗിച്ചു. പൊതു ഗതാഗത സംവിധാനത്തിൽ സഞ്ചരിക്കാനായത് ചൂണ്ടിക്കാട്ടിയും എയർപോർട്ടിലെ പൊലീസുകാർക്ക് നന്ദി പറഞ്ഞും അശ്വിൻ തന്നെ പിന്നീട് ട്വീറ്റ് ചെയ്തു.  നേരത്ത ജെല്ലിക്കെട്ടിനെ പിന്തുണച്ചും സമാധാനപരമായി നടത്തുന്ന സമരത്തെ അനുകൂലിച്ചും അശ്വിൻ രംഗത്തെത്തിയിരുന്നു. 

വ്യാഴാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വൻറി 20 പരമ്പരയിൽ  നിന്നും അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചിരുന്നു. അമിത് മിശ്ര, പർവേസ് റസൂൽ എന്നിവരാണ് പകരം ടീമിലെത്തിയത്.

Tags:    
News Summary - Ravichandran Ashwin, scared of Jallikattu row, takes metro from Chennai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.