സിംഗപ്പൂർ: ഇന്ത്യയുടെ പി.വി. സിന്ധുവിന് മുന്നിൽ വീണ്ടും കരുത്തുകാട്ടി നൊസോമി ഒകുഹാര. സിംഗപ്പൂർ ഒാപൺ ബാഡ്മിൻറൺ സെമിഫൈനലിൽ പൊരുതാൻ പോലും അനുവദിക്കാതെ സിന്ധുവിനെ പിടിച്ചുകെട്ടിയ ഒകുഹാര കലാശപ്പോരാട്ടത്തിന്. 7-21, 11-21 സ്കോറിനാണ് ലോക മൂന്നാം നമ്പറായ ജപ്പാൻതാരം സിന്ധുവിനെ വീഴ്ത്തിയത്.
കഴിഞ്ഞ വർഷാവസാനം നടന്ന ലോകചാമ്പ്യൻഷിപ്പിലും വേൾഡ് ടൂർ ഫൈനൽസിലും ഒകുഹാരയെ വീഴ്ത്തിയ സിന്ധുവിന്, 2019ലെ ആദ്യ മുഖാമുഖത്തിൽ പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. ഇതോടെ ഇരുവരും തമ്മിലെ മുഖാമുഖം റെക്കോഡ് 7-7 എന്ന നിലയിലായി.
കളിയിൽ ഒരിക്കൽപോലും സിന്ധുവിന് ഇടം നൽകാതെയായിരുന്നു ഒകുഹാരയുടെ മേധാവിത്വം. ഒന്നാം ഗെയിമിെൻറ ആദ്യ 15 മിനിറ്റിനുള്ളിൽ സിന്ധു കീഴങ്ങിയിരുന്നു. സൈഡ് ലൈനിലും നെറ്റിലും വരുത്തിയ പിഴുവുകളുമായി പോയൻറ് കൈവിട്ടു. രണ്ടാം ഗെയിമിൽ 1-3ൽനിന്നും 4-4ലേക്ക് തിരിച്ചെത്തിയെങ്കിലും നേരിട്ട് ആറു പോയൻറുകൾ നേടിയ ഒകുഹാര മുൻതൂക്കം നിലനിർത്തി.
ഇടവേളയിൽ 11-5ന് മുന്നിൽ നിന്ന താരം, 18-8ലെത്തി കളി ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ സൈന നെഹ്വാളിനെ തോൽപിച്ചാണ് ഒകുഹാര സെമിയിൽ കടന്നത്. ഒന്നാം നമ്പറുകാരി ചൈനീസ് തായ്പേയുടെ തായ് സു യിങ്ങാണ് ഫൈനലിലെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.