ട്വൻറി20 ക്രിക്കറ്റ്​ ലോകകപ്പ്​ നീട്ടുമെന്ന്​ ഓസീസ്​ നായകൻ

ട്വൻറി20 ക്രിക്കറ്റ്​ ലോകകപ്പ്​ നീട്ടുമെന്ന്​ ഓസീസ്​ നായകൻ

കാൻബറ: കോവിഡ്​ 19 ഭീതിയിൽ ഈ വർഷം നടക്കേണ്ട ട്വൻറി20 ക്രിക്കറ്റ്​ ലോകകപ്പ്​ നീട്ടിയേക്കുമെന്ന്​ ആസ്​ട്രേലിയൻ ക്യാപ്​റ്റൻ ആരോൺ ഫിഞ്ച്​. ഒക്​ടോബർ 18 മുതൽ നവംബർ 15 വരെ ആസ്​ട്രേലിയയിൽ നടക്കേണ്ട ടൂർണമ​​െൻറ്​​ മൂന്ന്​ മാസത്തേ ക്ക്​ നീട്ടുമെന്നാണ്​ ഓസീസ്​ പരിമിത ഓവർ മത്സരങ്ങളിലെ നായകൻ കരുതു​ന്നത്​.

മഹാമാരി നിയന്ത്രണവിധേയമായ ശേഷം കാണികളുടെ അഭാവത്തിൽ മത്സരങ്ങൾ നടത്തുന്നത്​ തന്നെയും ടീമിനെയും ബാധിക്കില്ലെന്നാണ്​ ഫിഞ്ചിൻെറ പക്ഷം. ‘ന്യൂസിലൻഡിനെതിരെ ഒരു ഏകദിനം ഞങ്ങൾ അങ്ങനെ കളിച്ചതാണ്​. ആദ്യ നാലോ അഞ്ചോ ഓവറുകളിൽ അത്​ ബുദ്ധിമുട്ടായി തോന്നുമെങ്കിലും പിന്നീട്​ നമ്മൾ മത്സരത്തിൽ വ്യാപൃതരായി മാറും’- ഫിഞ്ച്​ പറഞ്ഞു.

ടൂർണമ​െൻറുകളുടെ ഭാവി സംബന്ധിച്ച്​ തീരുമാനമെടുക്കാൻ വ്യാഴാഴ്​ച ഐ.സി.സി എക്​സിക്യൂട്ടീവ്​ കമ്മിറ്റി വീഡിയോ കോൺഫറൻസിങ്ങിലൂടെ യോഗം ചേരുന്നുണ്ട്​.

Tags:    
News Summary - t2o world cup will be postponed- aron finch- sports new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.