തിരുവനന്തപുരം: അണ്ടർ 19 ചതുർടീം ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എ, ബി ടീമുകൾക്ക് വമ്പൻ ജയ ം. ദക്ഷിണാഫ്രിക്കയെ 157 റൺസിന് ഇന്ത്യ എ തകർത്തപ്പോൾ തുമ്പ സെൻറ് സേവിയേഴ്സ് കോളജ് ക്രി ക്കറ്റ് ഗ്രൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബി ടീം പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച സ്പോർട്സ് ഹബ്ബിൽ ടോസ് നേടിയ ഇന്ത്യ എ ടീം ക്യാപ്റ്റൻ നേഹാൽ വാന്ദ്ര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നിശ്ചിത 50 ഓവറിൽ 10 വിക്കറ്റിന് ഇന്ത്യ 251 റൺസെടുത്തു. ഖമ്രാൻ ഇഖ്ബാൽ (60), ഷഹവത്ത് റാവത്ത് (64) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 35.4 ഓവറിൽ 94 റൺസിനിടയിൽ എല്ലാവരും പുറത്താകുകയായിരുന്നു. പ്രോട്ടിയാസ് നിരയിൽ രണ്ടുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഹർഷ് ദുബെ, ബിഷ്നോയി എന്നിവർക്ക് ഇന്ത്യ എക്കായി മൂന്ന് വിക്കറ്റ് വീതം നേടി. ഖമ്രാൻ ഇഖ്ബാലാണ് കളിയിലെ താരം.
അഫ്ഗാനിസ്താനെ 47.3 ഓവറിൽ 106 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ ബി ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ രാഹുൽ ചന്ദ്രോൾ പുറത്താകാതെ നേടിയ അർധസെഞ്ച്വറിയായിരുന്നു (56) ചേസിങ്ങിൽ ഇന്ത്യൻ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.