ന്യൂഡൽഹി: കോവിഡ് ലോക്ഡൗൺ നാലാം ഘട്ടത്തിലേക്കു കടന്നതിനു പിന്നാലെ കായികരംഗത്തിന് ഇളവുകൾ. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത് രണ്ടുമാസമായി നിശ്ചലമായ ഇന്ത്യൻ കായികലോകത്തിന് ഉണർവാകും.
കാണികൾക്കുള്ള പ്രവേശനം പൂർണമായും വിലക്കിയാണ് ലോക്ഡൗൺ നാലാം ഘട്ടത്തിൽ പുതിയ മാർഗരേഖ പുറത്തുവിട്ടത്. ഇതോടെ, നിർത്തിവെച്ച പരിശീലനങ്ങൾ പുനരാരംഭിക്കാൻ അത്ലറ്റുകൾക്ക് അനുമതിയായി. ഒളിമ്പിക്സ് മുന്നിൽകണ്ട് ഒരുങ്ങുന്ന ദേശീയ ക്യാമ്പുകളിലെ അത്ലറ്റുകൾക്ക് പരിശീലനത്തിന് അനുമതി തേടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കഴിഞ്ഞയാഴ്ച കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിച്ചിരുന്നു.
നിലവിലെ ഇന്ത്യൻ കായിക കലണ്ടറിൽ ഐ.പി.എൽ മത്സരമാണ് മുന്നിലുള്ളത്. മാർച്ചിൽ നടക്കേണ്ട ടൂർണമെൻറ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതാണ്.
സ്റ്റേഡിയം തുറക്കാൻ അനുമതി നൽകിയതോടെ, കാണികൾക്ക് പ്രവേശനമില്ലാെത അടച്ചിട്ട സ്റ്റേഡിയത്തിൽ കളി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബി.സി.സി.ഐക്ക് ആലോചിക്കാൻ അവസരമായി. വരുംദിനങ്ങളിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.
അതിനിടെ, വിവിധ കായിക ഫെഡറേഷനുകൾക്ക് സാമ്പത്തികസഹായമായി കേന്ദ്ര സർക്കാറിൽനിന്ന് 220 കോടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.