ലണ്ടൻ: വനിത ലോകകപ്പ് ക്രിക്കറ്റിന് ശനിയാഴ്ച ഇംഗ്ലണ്ടിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യയെയും ന്യൂസിലൻഡ്, ശ്രീലങ്കയെയും നേരിടും. പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, വെസ്റ്റിൻഡീസ് എന്നിവരാണ് ടൂർണമെൻറിൽ പെങ്കടുക്കുന്ന മറ്റു ടീമുകൾ.
നിലവിലെ റണ്ണേഴ്സപ്പായ ഇന്ത്യ പരിചയസമ്പന്നയായ നായിക മിതാലി രാജിെൻറ നേതൃത്വത്തിൽ സന്തുലിതമായ ടീമുമായാണ് ലോക പോരാട്ടത്തിന് കച്ചകെട്ടുന്നത്. ലോക ക്രിക്കറ്റിലെ തന്നെ മുതിർന്ന താരങ്ങളിലൊരാളായ മിതാലി അടുത്തിടെ 100 ഏകദിനങ്ങളിൽ ടീമിനെ നയിക്കുന്ന മൂന്നാമത് താരമായി മാറിയിരുന്നു. ബാറ്റിങ്ങിൽ മിന്നുന്ന ഫോമിലാണ് താരം. തുടർച്ചയായ ആറു മത്സരങ്ങളിൽ അർധ ശതകങ്ങളെന്ന റെക്കോഡുമായാണ് വരവ്. കഴിഞ്ഞമാസം നടന്ന ചതുർരാഷ്ട്ര ടൂർണമെൻറിൽ അയർലൻഡിനെതിരെ ഒാപണിങ് വിക്കറ്റിൽ 320 റൺസ് അടിച്ചുകൂട്ടി ഇന്ത്യൻ താരങ്ങളായ ദീപ്തി ശർമയും പൂനം റൗതും റെക്കോഡിട്ടിരുന്നു. സ്മൃതി മന്ദാന, മോന മിശ്രാം, ഹർമൻപ്രീത് കൗർ തുടങ്ങിയ ബാറ്റ്സ്വുമണുമാരും തരക്കേടില്ലാത്ത ഫോമിലാണ്.
ഏകദിന ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരായ ജൂലൻ ഗോസ്വാമിയാണ് ഇന്ത്യൻ ബൗളിങ്ങിെൻറ കുന്തമുന. ശിഖ പാണ്ഡെയായിരിക്കും ഗോസ്വാമിയുടെ ന്യൂബാൾ പാർട്ണർ. ഏക്ത ബിഷ്ത് ആണ് സ്പിൻ ഡിപ്പാർട്മെൻറിനെ നയിക്കുന്നത്. അവസാനം കളിച്ച 17ൽ 16 കളികളും ജയിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നായിക ഹീതർ ൈനറ്റ്, സാറ ടെയ്ലർ, കാതറീൻ ബ്രൻഡ്, നതാലി സ്കിവർ തുടങ്ങിയവരാണ് ഇംഗ്ലണ്ട് നിരയിലെ കരുത്തർ. ഒാപണർ ലോറൻ വിൻഫീൽഡ് പരിക്കുമൂലം കളിക്കാത്തത് ആതിഥേയർക്ക് തിരിച്ചടിയാവും.
ടീം: ഇന്ത്യ: മിതാലി രാജ് (ക്യാപ്റ്റൻ), ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, വേദ കൃഷ്ണമൂർത്തി, മോന മിശ്രാം, പൂനം റൗത്, ദീപ്തി ശർമ, ജൂലൻ ഗോസ്വാമി, ശിഖ പാണ്ഡെ, എക്ത ബിഷ്ത്, സുഷമ വർമ, മാൻസി ജോഷി, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്, നുസ്റത്ത് പർവീൻ.
ഇംഗ്ലണ്ട്: ഹീതർ ൈനറ്റ് (ക്യാപ്റ്റൻ), കാതറീൻ ബ്രൻഡ്, നതാലി സ്കിവർ, ജോർജിയ എൽവിസ്, ജെന്നി ഗൻ, അലക്സ് ഹാർട്ലി, സാറ ടെയ്ലർ, ടാമി ബ്യൂമോണ്ട്, ഡാനിയേല ഹെയ്സൽ, ബെത് ലാങ്സ്റ്റൺ, ലൗറ മാർഷ്, അന്യ ശ്രൂബ്സോൾ, ഫ്രാൻ വിൽസൺ, ഡാനിയേല വ്യാറ്റ്, ലോറൻ വിൻഫീൽഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.