????? ??????

ഗോവ ടീം ഉടമക്ക് നേരെ കൈയ്യേറ്റം; ചെന്നൈയിൻ ക്യാപ്റ്റൻ അറസ്റ്റിൽ

മഡ്ഗാവ് (ഗോവ): ഐ.എസ്.എൽ കിരീടം നേടിയ ചെന്നൈയിൻ എഫ്.സിയുടെ ക്യാപ്റ്റൻ എലാനോ ബ്ലൂമർ അറസ്റ്റിൽ. എഫ്.സി ഗോവ ടീം സഹഉടമയും വ്യവസായിയുമായ ദത്തരാജ് സാൽഗോങ്കറെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഗോവ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബ്ലൂമർ അധിക്ഷേപിച്ചെന്നും കൈയ്യേറ്റം ചെയ്തെന്നും ചൂണ്ടിക്കാട്ടി ഞായറാഴ്ച രാത്രിയാണ് ദത്തരാജ് ഗോവ പൊലീസിന് പരാതി നൽകിയത്.

അറസ്റ്റിലായ എലാനോ ബ്ലൂമർ മഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ

ഐ.എസ്.എൽ കിരീടം നേടിയ ചെന്നൈയിൻ ടീമിന്‍റെ ആഘോഷ ചടങ്ങിനിടെയായിരുന്നു സംഭവം. ഐ.പി.സി 323, 341, 504 പ്രകാരം അധിക്ഷേപിക്കൽ, സമാധാനം തകർക്കൽ, കൈയ്യേറ്റം, തടസപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ബ്ലൂമറിനെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ ബ്ലൂമറെ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം കോടതി ജാമ്യത്തിൽ വിട്ടയച്ചു.

ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഫൈനലിൽ എഫ്.സി ഗോവയെ തകർത്ത് ചെന്നൈയിൻ എഫ്.സി കിരീടം നേടിയിരുന്നു. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ ജേതാവായത്.

ബോളിവുഡ് താരം അഭിഷേക് ബച്ചൻ, എം.എസ് ധോണി, വിദാ ധാനി എന്നിവരാണ് ചെന്നൈയിൻ എഫ്.സിയുടെ ഉടമകൾ. മുൻ ബ്രസീൽ ഫുട്ബാൾ താരമാണ് എലാനോ ബ്ലൂമർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.