സാല്‍വഡോര്‍ ഫുട്ബാളര്‍ വെടിയേറ്റു മരിച്ചു

സാല്‍വഡോര്‍ ഫുട്ബാളര്‍ വെടിയേറ്റു മരിച്ചു

സാന്‍റഅന (എല്‍സാല്‍വഡോര്‍): മുന്‍ എല്‍സാല്‍വഡോര്‍ ഫുട്ബാളര്‍ അല്‍ഫ്രഡ് പചീകോ (33) വെടിയേറ്റ് മരിച്ചു. സാന്‍റഅനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ അജ്ഞാതനായ അക്രമി വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സാല്‍വഡോറിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായ പചീകോയെ ഒത്തുകളിയുടെ ദേശീയ സോക്കര്‍ ഫെഡറേഷന്‍ 2013ല്‍ വിലക്കുകയായിരുന്നു. 2002ല്‍ രാജ്യാന്തര ഫുട്ബാള്‍ അരങ്ങേറ്റം കുറിച്ച താരം മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളുമായിരുന്നു. 86 മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞ് ഏഴു ഗോളുകള്‍ നേടി. അണ്ടര്‍ 20, 21, 23 ടീമുകളിലും കളിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.