കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇന്ത്യ ട്രോഫിയും ദീപശിഖയും ഏറ്റുവാങ്ങി. ചിലിയില്‍ 16ാമത് അണ്ടര്‍ 17 ലോകകപ്പിന്‍െറ സമാപന വേദിയിലാണ് ഫിഫ ട്രോഫിയും ദീപശിഖയും ഇന്ത്യക്ക് കൈമാറിയത്. എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസാണ് ട്രോഫിയും ദീപശിഖയും ഏറ്റുവാങ്ങിയത്.
ഫുട്ബാളിനെ ഇന്ത്യയില്‍ വളര്‍ത്താനുള്ള സുപ്രധാന പടവുകളിലൊന്നായാണ് എ.ഐ.എഫ്.എഫ് ടൂര്‍ണമെന്‍റിനെ കാണുന്നത്. ഫുട്ബാള്‍ മേള ഏറ്റവും മികച്ചരീതിയിലും സുതാര്യമായും സംഘടിപ്പിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ളെന്ന നിലപാടിലാണ് ഫെഡറേഷനെന്നും കുശാല്‍ ദാസ് പറഞ്ഞു. 24 രാജ്യങ്ങള്‍ 52 മത്സരങ്ങളില്‍ മാറ്റുരക്കുന്ന മേള ഫിഫ സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആറ് ലോകോത്തര വേദികളിലാണ് അരങ്ങേറുന്നത്. കേരളത്തില്‍ കൊച്ചിയിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.