കലി തീര്‍ത്ത് റയല്‍; ക്രിസ്റ്റ്യാനോക്ക് റെക്കോഡ്

മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വമ്പന്‍ തോല്‍വിയുടെ കലി ലാ ലിഗയില്‍ തീര്‍ത്ത് റയല്‍. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ എയ്ബറിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്ത് റയല്‍ വിജയക്കുതിപ്പ് നടത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതു ചരിത്രവും കുറിച്ചു. ലീഗ് സീസണില്‍ തുടര്‍ച്ചയായി ആറാം തവണയും 30 ഗോള്‍ നേടുന്ന ആദ്യ ഫുട്ബാളറായാണ് പോര്‍ചുഗല്‍ താരം സ്പെയിനില്‍ പുതു ചരിത്രം കുറിച്ചത്. അഞ്ചാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിലൂടെ തുടങ്ങിയ റയലിനു വേണ്ടി ലൂകാസ് വാസ്ക്വസ് (18), ക്രിസ്റ്റ്യാനോ (19), ജെസെ (39) എന്നിവര്‍ വലകുലുക്കി.
സീസണില്‍ ക്രിസ്റ്റ്യാനോയുടെ ലാ ലിഗ ഗോള്‍ നേട്ടം 30ലത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.