ഗോളുകള്‍ എന്‍െറ രക്തത്തിലലിഞ്ഞത് -ക്രിസ്റ്റ്യാനോ

മഡ്രിഡ്: മൂന്നുവട്ടം വലകുലുക്കി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയ ക്രിസ്റ്റ്യാനോ മത്സര ശേഷം നാവുകൊണ്ടും കണക്കുതീര്‍ക്കാന്‍ മടിച്ചില്ല. എ.എസ് റോമക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഗാലറിയില്‍ പ്ളക്കാര്‍ഡുയര്‍ത്തിയ റയല്‍ ആരാധകര്‍ക്കും എതിരാളികള്‍ക്കുമുള്ള മറുപടിയായിരുന്നു ക്രിസ്റ്റ്യാനോയുടേത്. ‘എപ്പോഴും വിമര്‍ശിക്കുന്നവര്‍ക്ക് കാണാനുള്ളതാണ് ഈ ഗോളെണ്ണം. എന്‍െറ സീസണ്‍ മോശമാണെന്ന് പറയുന്നവരെ ഇതത്ര മോശം സീസണല്ല എന്ന് ഓര്‍മിപ്പിക്കട്ടെ. ടീമിന് ഏറ്റവും മികച്ചതല്ല. പക്ഷേ, യൂറോപ്പില്‍ എന്‍െറ ഏറ്റവും മികച്ച രാത്രിതന്നെയാണിത്. ഗോളുകള്‍ എന്‍െറ രക്തത്തില്‍ അലിഞ്ഞതാണ്. അവ ടീമിനായി അടിച്ചുകൂട്ടുകയാണ് സന്തോഷം’ - പിന്തുടര്‍ന്ന് വേട്ടയാടിയവരോടായി ക്രിസ്റ്റ്യാനോ തുറന്നടിച്ചു. കോച്ച് സിനദിന്‍ സിദാനും സൂപ്പര്‍താരത്തിന്‍െറ അതുല്യപ്രകടനത്തെ വാഴ്ത്താന്‍ മറന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.