പരിക്ക്: രണ്ടാം പാദത്തിലും റൊണാള്‍ഡോയുണ്ടാകില്ല

മഡ്രിഡ്: റയല്‍ മഡ്രിഡ് ആരാധകര്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണ് റയല്‍ ക്യാമ്പില്‍നിന്ന് പുറത്തുവരുന്നത്. പേശീവേദന മൂലം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയിലും റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കില്ല. റൊണാള്‍ഡോ പുറത്തിരുന്ന ആദ്യപാദത്തില്‍ ടീം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് താരത്തിന്‍െറ പരിക്ക് ഭേദമായിട്ടില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. 
റൊണാള്‍ഡോയുടെ പരിക്ക് സംബന്ധിച്ച് ടീം വൃത്തങ്ങള്‍ ഒൗദ്യോഗിക അറിയിപ്പ് നല്‍കാത്തത് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം റൊണാള്‍ഡോ ‘വിഷമിക്കരുത്, സന്തോഷമായിരിക്കുക എന്ന് ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സൈഡ്ബെഞ്ചിലിരുന്ന് റൊണാള്‍ഡോ സംസാരിക്കുന്നത് മാധ്യമങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. അടുത്ത മത്സരം ഫൈനലിന് തുല്യമാണെങ്കില്‍ ഞാന്‍ ഇറങ്ങുമെന്നായിരുന്നു സഹതാരത്തോട് റൊണാള്‍ഡോ പോര്‍ചുഗീസില്‍ പറഞ്ഞത്. 

ചെറിയ പരിക്കാണെങ്കില്‍ ഒന്നോ രണ്ടോ മത്സരത്തിനുശേഷം റൊണാള്‍ഡോ കളത്തിലിറങ്ങേണ്ടതാണെന്നും റൊണാള്‍ഡോക്ക് സീസണ്‍ തന്നെ നഷ്ടമാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. റൊണാള്‍ഡോ രണ്ടാംപാദത്തില്‍ കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.