???? ?????????????? ????????? ????????????? ?????????????? ???????????????? ??????????????

ബ്ലാസ്റ്റേഴ്സ് പടയൊരുക്കം തുടങ്ങി

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍ ) മൂന്നാം സീസണിനായുള്ള കേരള ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം തുടങ്ങി. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലത്തെിയ കേരള ബ്ളാസ്റ്റേഴ്സും കോച്ച് സ്റ്റീവ് കോപ്പലും രണ്ടരമണിക്കൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി ചെലവഴിച്ചു. കോപ്പലിന്‍െറ മേല്‍നോട്ടത്തില്‍ അസിസ്റ്റന്‍റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്‍െറയും മുഖ്യഗോളി ഗ്രാഹാം സ്റ്റാക്കിന്‍െറയും നേതൃത്വത്തിലായിരുന്നു പരിശീലനം. വൈകീട്ട് 5.30ഓടെ ടീം ഹോട്ടലിലേക്ക് മടങ്ങി. ക്യാമ്പിന്‍െറ രണ്ടാം ദിവസവും കൂടുതല്‍ താരങ്ങള്‍ എത്താത്തതിനാല്‍ രാവിലത്തെ പരിശീലനം കോച്ച് ഒഴിവാക്കിയിട്ടുണ്ട്. പകരം വൈകീട്ട് മൂന്ന് മുതല്‍ 5.30 വരെയാകും പരിശീലനം. കൂടുതല്‍ അംഗങ്ങള്‍ എത്തിയശേഷം രാവിലെ ആറ് മുതല്‍ ഒമ്പത് വരെ പരിശീലനം നടത്തും.

നിലവില്‍ മലയാളി താരം മുഹമ്മദ് റാഫിയടക്കം 12 പേരാണ് ക്യാമ്പിലത്തെിയത്. ആറംഗങ്ങളുള്ള രണ്ട് ടീമായി തിരിച്ചുകൊണ്ടുള്ള പരിശീലനമാണ് ബ്ളാസ്റ്റേഴ്സ് ഞായറാഴ്ച നടത്തിയത്. ഇന്ത്യന്‍ താരം സന്ദീപ് നന്ദിയും ഗ്രഹാം സ്റ്റാക്കുമായിരുന്നു വലകള്‍ കാത്തത്. കനത്ത സുരക്ഷയിലായിരുന്നു പരിശീലനം.  ഗ്രീന്‍ഫീല്‍ഡില്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് കൊമ്പന്മാരുടെ പരിശീലനം മാനേജ്മെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയില്‍ എജീസ്, എസ്.ബി.ടി, കെ.എസ്.ഇ.ബി തുടങ്ങിയ ടീമുകളുമായി ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനമത്സരം ഉദ്ദേശിച്ചിരുന്നെങ്കിലും ഈകാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ല. സെപ്റ്റംബര്‍ എട്ടിന് വിദേശപരിശീലനമത്സരങ്ങള്‍ക്കായി ബ്ളാസ്റ്റേഴ്സ് വിമാനം കയറുമെന്നാണ് സൂചന. തായ്ലന്‍ഡിലെ പ്രഫഷനല്‍ ക്ളബുകളുമായുള്ള മത്സരങ്ങളിലാണ് മാനേജ്മെന്‍റ് കണ്ണുവെക്കുന്നതെങ്കിലും ഇതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.