സിദാനത്തെിയിട്ടും റയല്‍ വിടാനൊരുങ്ങി റൊണാള്‍ഡോ

ലണ്ടന്‍: റാഫേല്‍ ബെനിറ്റസിന് പകരം സിനദിന്‍ സിദാന്‍ പരിശീലകനായി എത്തിയെങ്കിലും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണോടെ റയല്‍ മഡ്രിഡ് വിടുമെന്ന അഭ്യൂഹം ശക്തമായി. പോര്‍ചുഗീസ് താരത്തിനായി രംഗത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും പാരിസ് സെന്‍റ് ജര്‍മെയ്നും വലവീശല്‍ ഊര്‍ജിതമാക്കിയതായാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡോ-ഗാരത് ബെയ്ല്‍-കരീം ബെന്‍സേമ ത്രയം മുന്നേറ്റനിരയില്‍ ഇനിയുമുണ്ടാകുമെന്ന് സിദാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റൊണാള്‍ഡോയെ ക്ളബ് വിടാന്‍ അനുവദിക്കാനാണിടയെന്ന് ’ദ ടെലഗ്രാഫ്’ പത്രം വെളിപ്പെടുത്തി.
റൊണാള്‍ഡോ ക്ളബ് വിട്ടാല്‍ ബെനിറ്റസിന്‍െറ ഓമനയായിരുന്ന ബെയ്ലാകും റയലിലെ പ്രധാനതാരം. റൊണാള്‍ഡോയെ ക്ളബിലത്തെിക്കാന്‍ പാരിസ് സെന്‍റ് ജര്‍മെയ്നാണ് മുന്നിലുള്ളത്. തങ്ങളുടെ പഴയതാരത്തെ തിരിച്ചുകൊണ്ടുവരാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കരുക്കള്‍ നീക്കുന്നുണ്ട്. ചെല്‍സി ഫോര്‍വേഡ് ഈഡന്‍ ഹസാഡിനെ റയലിലത്തെിക്കാനാണ് സിദാന്‍െറ ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.