അഹ്മദിനു പോകണം; റൊണാള്‍ഡോയെ നേരില്‍ കാണാന്‍

യൂറോപ്പ്:  പ്രിയപ്പെട്ട മാതാപിതാക്കളും  ചോരയില്‍ പിറന്ന കൂടപ്പിറപ്പും ഇസ്രായേല്‍ ഭീകരരുടെ ക്രൂരതയില്‍ വെന്തൊടുങ്ങിയെങ്കിലും ദൈവം അഹ്മദ് എന്ന അഞ്ചു വയസ്സുകാരനെ ഭുമിയില്‍ നിന്ന് തിരികെ വിളിച്ചില്ല. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം അവനീ അപൂര്‍വ നിമിഷത്തിനുള്ള ഭാഗ്യമുണ്ടായത്. ഫുട്ബാള്‍ രംഗത്തെ അതികായരായ റയല്‍ മാഡ്രിഡ് അവനെ ക്ഷണിച്ചിരിക്കുന്നു. സ്റ്റാര്‍ ഫുട്ബാളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണാന്‍ മൂന്ന് മാസം കഴിഞ്ഞ് പരിക്കുകളൊക്കെ മാറുമ്പോള്‍   അഹ്മദ് മുത്തഛനും അമ്മാവനുമൊപ്പം സ്പെയിനിലെത്തും. ഫലസ്തീനിയന്‍ എംബസി മുഖേന റയല്‍ മാഡ്രിഡിന് കത്തയച്ചപ്പോഴാണ് അവര്‍ അനുകൂല മറുപടിയുമായി രംഗത്ത് വന്നത്.   

കഴിഞ്ഞ വേനല്‍ കാലത്താണ് വിധി അവന്‍റെ  ജീവിതം മാറ്റിയെഴുതിയത്. രാത്രിയില്‍ ഉറങ്ങിക്കിടന്ന ഇവരുടെ കുടുംബത്തെ വീടിനകത്തിട്ട് ചുട്ടെരിക്കുകയായിരുന്നു ഇസ്രായേല്‍ തീവ്രവാദികള്‍. സംഭവത്തില്‍ അവന്‍െറ പിതാവും മാതാവും സഹോദരനും വെന്തു മരിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ  ഒരു ഫലസ്തീന്‍ ബാലന്‍ മാത്രമാണ് ജീവിതത്തിലേക്ക് കൈപിടിച്ചാനയിക്കപ്പെട്ടത്.

ഫുട്ബാളാണ് അഹ്മദിൻെറ എപ്പോഴുമുള്ള ചിന്ത. റൊണാള്‍ഡൊ ആണ് അവന്‍റെ ഹീറോ. ഇസ്രായേലിന്‍റെ ക്രൂരതകൾ ലോകത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാൻ ഫുട്ബാൾ മികച്ച മാർമാണെന്ന് അഹ്മദിന്‍െറ അമ്മാവൻ നാസര്‍ ദവാബ്ഷാഹ് പറഞ്ഞു. ഇസ്രയേലിൻെറ ആക്രമണങ്ങൾക്ക് ഇത്തരത്തിലുള്ള ഇനിയെങ്കിലും തടയിടേണ്ടതുണ്ടെന്നും നാസര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.