വൈകാതെ തിരിച്ചെത്തും- ക്രിസ്റ്റ്യാനോ

മഡ്രിഡ്: വൈകാതെ റയല്‍ മഡ്രിഡിനായി ഗ്രൗണ്ടില്‍ തിരിച്ചത്തെുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉറപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ക്രിസ്റ്റ്യാനോ പ്രതീക്ഷ പ്രകടിപ്പിച്ചത്. എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു. കൂടുതല്‍ കരുത്തനായി തിരിച്ചത്തെുമെന്നും റൊണാള്‍ഡോ പറഞ്ഞു. യൂറോ കപ്പ് ഫൈനലിനിടെയാണ് റൊണാള്‍ഡോയുടെ കാലിന് പരിക്കേറ്റത്. ലാ ലിഗയില്‍ അടുത്ത സീസണിന്‍െറ തുടക്കത്തില്‍ തന്നെ അദ്ദേഹം തിരിച്ചത്തെുമെന്നാണ് കരുതുന്നത്. പരിക്ക് വേഗത്തില്‍ ഭേദമാകുന്നതിന് ഇബിസയില്‍ ചികിത്സക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.