ആരാണ് കേമന്‍, റയലില്‍ സൂപ്പര്‍ ഈഗോ

മഡ്രിഡ്: അപ്രതീക്ഷിത തോല്‍വികള്‍ റയല്‍ മഡ്രിഡ് ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. റാഫേല്‍ ബെനിറ്റസിനു പകരമായി ചുമതലയേറ്റ സിനദിന്‍ സിദാനു കീഴില്‍ ടീം പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ് എന്ന് തോന്നവെയാണ് നാട്ടുകാര്‍ കൂടിയായ അത്ലറ്റികോ മഡ്രിഡിനോട് നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന്‍െറ തോല്‍വിയേറ്റുവാങ്ങിയത്. തോല്‍വിയോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അത്ലറ്റികോയുമായി പോയന്‍റ് വ്യത്യാസം നാലും ബാഴ്സയുമായി 12മായും വര്‍ധിച്ചത് ആരാധകരെയും ടീമിനെയും അലോസരപ്പെടുത്തുന്നുണ്ട്. ചെറിയ ടീമുകള്‍ക്കെതിരെ കൂറ്റന്‍ മാര്‍ജിനില്‍ വിജയിക്കുമ്പോള്‍ പ്രധാന ടീമുകള്‍ക്കെതിരെ റയലിന്‍െറ പ്രകടനം ശരാശരിക്കു താഴെ മാത്രമാണെന്ന വിമര്‍ശം ആരാധക ലോകത്തില്‍നിന്നുയരുന്നുണ്ട്.

ഈയൊരു പശ്ചാത്തലത്തിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിവാദ പരാമര്‍ശം. തന്‍െറ നിലവാരം സഹതാരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ലാ ലിഗയില്‍ ഒന്നാമതത്തെിയേനെയെന്ന് അവകാശപ്പെട്ട് അത്ലറ്റികോക്കെതിരെയുള്ള മത്സരശേഷം റൊണാള്‍ഡോ തുറന്നടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍, റോഡ്രിഗസ്, ടോണി ക്രൂസ്, മാഴ്സലോ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നിരയുണ്ടായിട്ടും ഒത്തിണക്കമില്ളെന്ന വിമര്‍ശകരുടെ ആരോപണത്തിന് അടിവരയിടുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രസ്താവന. താരത്തിന്‍െറ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശം വന്നു. ബാഴ്സലോണ കോച്ച് ലൂയി എന്‍റിക്വെടക്കമുള്ള പ്രമുഖര്‍ വിമര്‍ശവുമായി രംഗത്തുവന്നു.  തുടര്‍ന്ന് ക്രിസ്റ്റ്യാനോ ഖേദപ്രകടനം നടത്തി. വാട്സ് ആപ്പിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലുമാണ് താരം മാപ്പു പറഞ്ഞത്. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. നല്ല താരങ്ങള്‍ ഇല്ളെങ്കില്‍ വിജയിക്കാനാകില്ളെന്നാണ് പറഞ്ഞത്. ബെന്‍സേമ, ബെയ്ല്‍, മാഴ്സെലോ, റോഡ്രിഗസ് തുടങ്ങിയ ലോകോത്തര താരങ്ങളാണ് എന്‍െറ കൂടെ കളിക്കുന്നത്. ഇവര്‍ മോശക്കാരാണെന്ന് പറയുമോ -ക്രിസ്റ്റ്യാനോ പറഞ്ഞു.

 ശാരീരികക്ഷമതയാണ് താന്‍ ഉദ്ദേശിച്ചതെന്നും പ്രതിഭയല്ളെന്നും പോര്‍ചുഗല്‍ താരം വ്യക്തമാക്കി. എന്നാല്‍, ബെന്‍സേമ, ബെയ്ല്‍, റോഡ്രിഗസ് തുടങ്ങിയവരൊഴിച്ച് ജെസെ, ലൂകാസ് വാന്‍ക്വെ് തുടങ്ങിയവരുമൊത്ത് ക്രിസ്റ്റ്യാനോയുടെ കെമിസ്ട്രി ശരിയാകുന്നില്ളെന്ന് കളിയെഴുത്തുകാര്‍ വാദിക്കുന്നു. കാര്യങ്ങള്‍ ക്രിസ്റ്റ്യാനോ പറയുമ്പോലെയല്ല, ലാ ലിഗയിലെ മുന്‍നിര ടീമുകളുമായി ഈ സീസണില്‍ റയലിന് ജയിക്കാനായിട്ടില്ളെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിരോധ താരം സെര്‍ജിയോ റാമോസ് ക്രിസ്റ്റ്യാനോയെ പിന്തുണച്ച് രംഗത്തത്തെി. സഹതാരങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ ക്രിസ്റ്റ്യാനോ സംസാരിക്കില്ളെന്നായിരുന്നു റാമോസിന്‍െറ പ്രതികരണം. ലാ ലിഗയില്‍ തിരിച്ചുവരാന്‍ ടീമിന് സാധിക്കില്ളെന്ന് പരിശീലകന്‍ സിനദിന്‍ സിദാനും വ്യക്തമാക്കി. ടീമിന്‍െറ പ്രകടനത്തില്‍ തൃപ്തനല്ളെന്നും സിദാന്‍ പറഞ്ഞു. ടീം ഘടനയെതന്നെ ചോദ്യം ചെയ്ത് മുന്‍ പരിശീലകന്‍ ലിയോ ബീന്‍ഹെക്കര്‍ രംഗത്തുവന്നു. സ്പോര്‍ട്ടിങ് ഡയറക്ടറെ നിയമിച്ചില്ളെങ്കില്‍ ഭാവിയില്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്‍ കോച്ചിന്‍െറ നിരീക്ഷണം. 2014ലാണ് റയല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിവാക്കിയത്. യൂത്ത് ടീമില്‍ റയല്‍ ശ്രദ്ധ പതിപ്പിക്കുന്നില്ളെന്നും ലോകോത്തര താരങ്ങളുമായി കരാറൊപ്പിടുന്നതില്‍ മാത്രമാണ് മാനേജ്മെന്‍റിന്‍െറ ശ്രദ്ധയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.