ക്രിസ്റ്റ്യാനോയും റാമോസും റയല്‍ വിടുന്നു

മഡ്രിഡ്: യൂറോപ്പില്‍ അടുത്ത സീസണില്‍ വമ്പന്‍ കളംമാറ്റത്തിന് സാധ്യത. റയല്‍ മഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും അടുത്ത സീസണില്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ പന്തുതട്ടിലെന്ന്് സ്പാനിഷ് മാധ്യമങ്ങള്‍ . ഇരുവരും ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ റയല്‍ അധികൃതര്‍ക്ക് കൈമാറിയതായാണ് വിവരം. സ്പാനിഷ് മാധ്യമം സ്പോര്‍ട്ടാണ് റയല്‍ പ്രസിഡന്‍റ് ഫ്ളോറെന്‍റിനോ പെരസിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. റൊണാള്‍ഡോയും റാമോസും പെരസിനെ നേരില്‍കണ്ട് ഇരുവര്‍ക്കും ക്ളബ് വിടണമെന്ന് ആവശ്യമുന്നയിച്ചതായി കഴിഞ്ഞ ദിവസം സ്പാനിഷ് ടി.വിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇരുവരെയും തണുപ്പിക്കാന്‍ റയല്‍ അധികൃതര്‍ ശ്രമം തുടങ്ങി. അത്ലറ്റികോ മഡ്രിഡിനോടേറ്റ തോല്‍വിയാണ് ഇരുവരെയും ക്ളബ് വിടാന്‍ പ്രേരിപ്പിച്ചത്. മത്സരം തോറ്റതോടെ ലാലിഗയില്‍ റയലിന്‍െറ സാധ്യതകള്‍ അവസാനിച്ചിരുന്നു.
 
നോട്ടം മാഞ്ചസ്റ്ററിലേക്ക്
തന്‍െറ മുന്‍ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കാണ് ക്രിസ്റ്റ്യാനോ കണ്ണുവെക്കുന്നതെന്നാണ് സൂചന. ക്രിസ്റ്റ്യാനോ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന് ഈ സീസണിന്‍െറ തുടക്കത്തിലേ അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരം വാര്‍ത്ത നിഷേധിച്ചിരുന്നു. ഫെര്‍ഗൂസന്‍െറ കീഴില്‍ 2003-09 കാലത്ത് യുനൈറ്റഡിനായി 292 മത്സരങ്ങളില്‍നിന്നായി 118 ഗോളായിരുന്നു താരത്തിന്‍െറ നേട്ടം. മൂന്ന് പ്രീമിയര്‍ ലീഗ്, മൂന്ന് ലീഗ് കപ്പ്, ഒരു എഫ്.എ കപ്പ്, ഒരു ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും പങ്കാളിയായി. ഫോമിന്‍െറ പാരമ്യത്തില്‍ നില്‍ക്കെയാണ് 80 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ക്രിസ്റ്റ്യാനോ ഓള്‍ഡ് ട്രാഫോഡില്‍നിന്ന് മഡ്രിഡിലത്തെുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.