മ്യൂണിക്: യൂറോപ്യന്‍ സൗഹൃദ പോരാട്ടത്തില്‍ ജര്‍മനിക്കും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ ജയങ്ങളുമായി ശ്രദ്ധനേടിയ ഇംഗ്ളണ്ടിനെ നെതര്‍ലന്‍ഡ്സ് തകര്‍ക്കുകയും ചെയ്തു.ലോക ചാമ്പ്യന്മാരുടെ അങ്കമായിമാറിയ മ്യൂണിക്കിലെ മത്സരത്തില്‍ ഇറ്റലിയെ 4-1ന് തകര്‍ത്താണ് ജര്‍മനി ബര്‍ലിനില്‍ മൂന്നുദിവസം മുമ്പ് ഇംഗ്ളണ്ടിനോടേറ്റ തോല്‍വിയുടെ ക്ഷീണംമാറ്റിയത്.ടോണി ക്രൂസ്, മരിയോ ഗോറ്റ്സെ, ജൊനാസ് ഹെക്ടര്‍, മെസ്യൂത് ഓസില്‍ എന്നിവര്‍ ജിയാന്‍ലൂയിജി ബുഫണ്‍ കാത്ത വല ഭേദിച്ചു. സ്റ്റീഫന്‍ എല്‍ഷറാവിയുടെ വകയായിരുന്നു ഇറ്റലിയുടെ ആശ്വാസ ഗോള്‍.
കഴിഞ്ഞ നവംബറില്‍ ഭീകരാക്രമണം നടന്ന വേദിയിലായിരുന്നു ഫ്രാന്‍സ്, റഷ്യക്കെതിരെ ഇറങ്ങിയത്. ആന്ദ്രെ ജിഗ്നാക്, കിങ്സ്ലെ കൊമാന്‍, ഗോലോ കാന്‍െറ, ദിമിത്രി പായെറ്റ് എന്നിവരുടെ വകയായിരുന്നു ഫ്രാന്‍സിന്‍െറ ഗോളുകള്‍.നെതര്‍ലന്‍ഡ്സിനെതിരെ ജാമി വാഡിയുടെ ഗോളിലൂടെ ആദ്യം മുന്നിലത്തെിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഡച്ചുകാര്‍ കളി സ്വന്തമാക്കി. വിന്‍സെന്‍റ് ജാന്‍സന്‍, ഇന്ത്യന്‍ വംശജനായിരുന്ന ലൂസിയാനോ നര്‍സിങ് എന്നിവരാണ് ഓറഞ്ചുപടക്ക് വിജയമൊരുക്കിയത്.ലോക ഒന്നാം നമ്പറുകാരായ ബെല്‍ജിയത്തെ പോര്‍ചുഗല്‍ 2-1ന് വീഴ്ത്തി. നാനി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ വകയായിരുന്നു പോര്‍ചുഗലിന്‍െറ ഗോളുകള്‍. മറ്റു മത്സരങ്ങള്‍: ഓസ്ട്രിയ 1-തുര്‍ക്കി 2, സ്കോട്ലന്‍ഡ് 1-ഡെന്മാര്‍ക് 0, സ്വീഡന്‍ 1-ചെക് റിപ്പബ്ളിക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.