മഡ്ഗാവ് (ഗോവ): എഫ്.സി ഗോവ ടീം സഹഉടമയും വ്യവസായിയുമായ ദത്തരാജ് സാൽഗോങ്കറെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ചെന്നൈയിൻ എഫ്.സി ക്യാപ്റ്റൻ എലാനോ ബ്ലൂമർക്കെതിരായ പരാതി വ്യാജമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വിഡിയോ എൻ.ഡി.ടി.വി പുറത്തുവിട്ടു. ഗോവ പൊലീസ് അറസ്റ്റ് ചെയ്യാൻ തക്ക കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പുതിയ വിഡിയോ വ്യക്തമാക്കുന്നത്.
ഐ.എസ്.എൽ കിരീട നേട്ടത്തിനു പിറകെ ബ്ലൂമർ അധിക്ഷേപിച്ചെന്നും കൈയ്യേറ്റം ചെയ്തെന്നും ചൂണ്ടിക്കാട്ടി ദത്തരാജ് ഗോവ പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. ഐ.പി.സി 323, 341, 504 പ്രകാരം അധിക്ഷേപിക്കൽ, സമാധാനം തകർക്കൽ, കൈയ്യേറ്റം, തടസപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾ മുൻ ബ്രസീൽ താരമായ ബ്ലൂമറിനെതിരെ ചുമത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ അഞ്ചംഗ െഎ.എസ്.എൽ അച്ചടക്ക സമിതി ചൊവ്വാഴ്ചയും ബുധനാഴ്ചയും യോഗം ചേരുന്നുണ്ട്. പുതിയ വിഡിയോ സംഘം പരിശോധിക്കും.
2015ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഫൈനലിൽ എഫ്.സി ഗോവയെ തകർത്ത് ചെന്നൈയിൻ എഫ്.സി കിരീടം നേടിയിരുന്നു. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ ജേതാവായത്. സ്വന്തം കളിമുറ്റത്ത് കിരീടം കൈവിട്ടതിന്‍െറ ദേഷ്യത്തിൽ ചെന്നൈയിന്‍ എഫ്.സി നായകന്‍ എലാനോ ബ്ളുമര്‍ക്കെതിരെ ചാര്‍ത്തിയ കേസ് ഗോവ പൊലീസ് ആഘോഷമാക്കിയിരുന്നു. ദുരൂഹമായ കൊലപാതകങ്ങള്‍ പലതും അരങ്ങേറിയിട്ടും തുമ്പില്ലാതെ പോകുന്ന ഗോവയിൽ പൊലീസ് ഈ കേസിൽ അത്യുത്സാഹം കാണിച്ചത് വാർത്തയായിരുന്നു. പ്രമാദമായ കൊലപാതം അന്വേഷിക്കുന്നതുപോലെയാണ് ഗോവന്‍ പൊലീസ് എലാനോയുടെ കേസ് അന്വേഷിച്ചത്. ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ ‘സംഭവം’ പുന:സൃഷ്ടിച്ച് പൊലീസ് കേസിന്‍െറ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.