ശിക്ഷക്കെതിരെ ഗോവയുടെ അപ്പീല്‍


പനാജി: ഐ.എസ്.എല്‍ ഫൈനലിലെ തോല്‍വിക്കു പിന്നാലെ നടത്തിയ അച്ചടക്ക ലംഘനത്തിന് റെഗുലേറ്ററി കമീഷന്‍െറ ചുമത്തിയ വന്‍ ശിക്ഷക്കെതിരെ എഫ്.സി ഗോവയുടെ അപ്പീല്‍. 11 കോടി പിഴയും ഉടമസ്ഥര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സ്റ്റേഡിയം വിലക്കും അടക്കം ചോദ്യം ചെയ്ത് ഐ.എസ്.എല്‍ അപ്പീല്‍ കമ്മിറ്റി മുമ്പാകെയാണ് എഫ്.സി ഗോവ മാനേജ്മെന്‍റ് ഹരജി നല്‍കിയത്. പോയന്‍റ് വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ സംഘാടകരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും അപ്പീല്‍ നല്‍കി. ഗോവയുടെ 15 പോയന്‍റ് കുറക്കാനുള്ള തീരുമാനം മൂന്നാം സീസണില്‍ ടീമുകളുടെ എണ്ണം ഫലത്തില്‍ ഏഴാക്കി കുറക്കുമെന്നാണ് എഫ്.എസ്.ഡി.എല്ലിന്‍െറ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.