ലണ്ടന്‍: യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടത്തൊനുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ സീസണിന് തുടക്കമായപ്പോള്‍ വമ്പന്‍ ടീമുകള്‍ക്ക് വിജയത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ്, കരുത്തരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റികോ മഡ്രിഡ്, ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, നാപോളി ടീമുകള്‍ ജയംകണ്ടപ്പോള്‍ ആഴ്സനല്‍, യുവന്‍റസ്, പാരിസ് സെന്‍റ് ജര്‍മന്‍ ടീമുകള്‍ സമനില വഴങ്ങി. ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി ജയിച്ചപ്പോള്‍ ടോട്ടന്‍ഹാം ഹോട്സ്പര്‍ തോറ്റു. ഗ്രൂപ് ഘട്ട മത്സരങ്ങള്‍ക്കാണ് തുടക്കമായത്. ഗ്രൂപ് എയിലെ രണ്ടു മത്സരങ്ങളും 1-1ന് സമനിലയിലാണ് അവസാനിച്ചത്. കരുത്തര്‍ തമ്മിലുള്ള പോരില്‍ ഇംഗ്ളീഷ് ക്ളബ് ആഴ്സനലും ഫ്രഞ്ച് ടീം പാരിസ് സെന്‍റ് ജര്‍മനും പോയന്‍റ് പങ്കുവെച്ചപ്പോള്‍ സ്വിസ് ടീം എഫ്.സി ബാസലും സ്വീഡിഷ് ക്ളബ് ലുഡോഗോററ്റ്സും തുല്യതയില്‍ കളിയവസാനിപ്പിച്ചു. കളി തുടങ്ങി ഒരു മിനിറ്റ് തികയും മുമ്പെ ഉറുഗ്വായ് സ്ട്രൈക്കര്‍ ഡീഗോ ഫോര്‍ലാന്‍െറ ഗോളില്‍ മുന്നിലത്തെിയ പി.എസ്.ജിയെ 78ാം മിനിറ്റിലെ ചിലി താരം അലക്സി സാഞ്ചസിന്‍െറ ഗോളിലാണ് ആഴ്സനല്‍ തളച്ചത്. ബാസലിനെതിരെ 45ാം മിനിറ്റിലെ ജൊനാഥന്‍ കാഫുവിന്‍െറ ഗോളില്‍ ലുഡോഗോററ്റ്സ് വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും കളി തീരാന്‍ 11 മിനിറ്റ് ശേഷിക്കെ സ്റ്റെഫന്‍െറ ഗോളില്‍ സ്വിസ് ക്ളബ് സമനില നേടുകയായിരുന്നു.
ബി ഗ്രൂപില്‍ ഇറ്റാലിയന്‍ ക്ളബ് നാപോളി 2-1ന് യുക്രെയ്നില്‍നിന്നുള്ള ഡൈനാമോ കീവിനെ തോല്‍പിച്ചപ്പോള്‍ പോര്‍ചുഗീസ് ടീം ബെന്‍ഫികയും തുര്‍ക്കി ക്ളബ് ബെസിക്റ്റാസും തമ്മിലുള്ള കളി 1-1ന് തുല്യതയില്‍ തീര്‍ന്നു. ഇരട്ട ഗോളുമായി പോളിഷ് സ്ട്രൈക്കര്‍ അര്‍കാഡിയൂസ് മിലിക്കാണ് നാപോളിക്ക് വിജയമൊരുക്കിയത്. ഗ്രൂപ് സിയില്‍ വമ്പന്മാരായ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും വന്‍ജയം സ്വന്തമാക്കി. ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്‍െറ കരുത്തില്‍ സ്പാനിഷ് ക്ളബ് 7-0ന് സ്കോട്ട്ലന്‍ഡില്‍നിന്നുള്ള സെല്‍റ്റിക്കിനെ തകര്‍ത്തുവിട്ടപ്പോള്‍ ബാഴ്സയുടെ മുന്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ പുതിയ ടീം മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കിന്‍െറ ബലത്തില്‍ 4-0ന് ജര്‍മനിയില്‍നിന്നുള്ള മോന്‍ഷന്‍ഗ്ളാഡ്ബാക്കിനെ തുരത്തി. ബാഴ്സക്കായി ലൂയി സുവാരസ് രണ്ടു ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍, ഇനിയെസ്റ്റ എന്നിവരും ലക്ഷ്യം കണ്ടു. സിറ്റിയുടെ നാലാം ഗോള്‍ കലേച്ചി ഇഹനാച്ചോയുടെ വകയായിരുന്നു. ഡി ഗ്രൂപില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് 5-0ന് റഷ്യന്‍ ക്ളബ് റോസ്റ്റോവിനെ തകര്‍ത്തപ്പോള്‍ സ്പെയിനില്‍നിന്നുള്ള അത്ലറ്റികോ മഡ്രിഡ് 1-0ന് ഡച്ച് ടീം പി.എസ്.വി ഐന്തോവനെയാണ് കീഴടക്കിയത്. ബയേണിനായി ജോഷ്വ ക്ളിമ്മിച്ച് രണ്ടു ഗോള്‍ നേടിയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, തോമസ് മ്യൂളര്‍, ബെര്‍നറ്റ് എന്നിവര്‍ ഓരോ തവണ സ്കോര്‍ ചെയ്തു. സോള്‍ നിഗ്വസിന്‍െറ ഗോളാണ് അത്ലറ്റികോക്ക് ജയമൊരുക്കിയത്.
ഗ്രൂപ് ഇയില്‍ ജര്‍മനിയില്‍നിന്നുള്ള ബയര്‍ ലെവര്‍കൂസനും റഷ്യന്‍ ക്ളബ് സി.എസ്.കെ.എ മോസ്കോയും 2-2ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഫ്രഞ്ച് ക്ളബ് എ.എസ്. മൊണാകോ 2-1ന് ടോട്ടന്‍ഹാമിനെ കീഴടക്കി. എഫ് ഗ്രൂപില്‍ അവസാനഘട്ടം വരെ തോല്‍വി മണത്ത ശേഷമാണ് ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് പോര്‍ചുഗീസ് ക്ളബ് സ്പോര്‍ട്ടിങ്ങിനെതിരെ ജയം കണ്ടത്. 48ാം മിനിറ്റില്‍ ബ്രൂണോ സെസാറിന്‍െറ ഗോളില്‍ മുന്നിലത്തെിയ സ്പോര്‍ട്ടിങ്ങിനെതിരെ 89ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇഞ്ച്വറി ടൈമില്‍ അല്‍വാരോ മൊറാറ്റയുമാണ് റയലിനെ രക്ഷിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഗോറ്റ്സെ, പപാസ്തപൗലോസ്, ബാര്‍ത്ര, ഗ്വറീറോ, കാസ്ട്രോ, ഒൗബമയങ് എന്നിവരുടെ ഗോളില്‍ ജര്‍മന്‍ ടീം ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് 6-0ന് പോളണ്ടില്‍നിന്നുള്ള ലെഗിയയെ തകര്‍ത്തു.
ജി ഗ്രൂപ്പില്‍ റിയാദ് മെഹ്റസിന്‍െറ ഇരട്ടഗോളില്‍ ബെല്‍ജിയത്തിലെ ക്ളബ് ബ്രൂഗെക്കെതിരെ 3-0 വിജയവുമായി ലെസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റം കേമമാക്കിയപ്പോള്‍ പോര്‍ചുഗീസ് ടീം പോര്‍ട്ടോയും ഡാനിഷ് ക്ളബ് കോബന്‍ഹേവനും തമ്മിലുള്ള മത്സരം 1-1ന് തുല്യതയില്‍ തീര്‍ന്നു. ഗ്രൂപ് എച്ചില്‍ സ്പാനിഷ് ക്ളബ് സെവിയെ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണ്‍ 3-0ന് ക്രൊയേഷ്യന്‍ ക്ളബ് ഡൈനാമോ സഗ്രിബിനെ തകര്‍ത്തു. ഗ്രൂപ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഈമാസം 27, 28 തീയതികളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.