ഡോര്‍ട്മുണ്ട് (ജര്‍മനി): ലാലിഗയിലെ രണ്ട് സമനിലക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് പോരാട്ടത്തിലും നിലവിലെ ജേതാക്കളായ റയല്‍ മഡ്രിഡിന് സമനില. ആതിഥേയരായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ഗ്രൂപ് എഫില്‍ റയലിനെ 2-2ന് സമനിലയില്‍ തളച്ചത്. സിഗ്നല്‍ ഇഡുന പാര്‍ക്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 17ാം മിനിറ്റില്‍ റയലാണ് അക്കൗണ്ട് തുറന്നത്. തകര്‍പ്പന്‍ ഫോമിലുള്ള പാട്രിക് എംറിക് ഒൗബാമെയാങ് 43ാം മിനിറ്റില്‍ തിരിച്ചടിച്ചു. റാഫേല്‍ വരാനെ 68ാം മിനിറ്റില്‍ റയലിന്‍െറ രണ്ടാം ഗോള്‍ നേടി. എന്നാല്‍, 87ാം മിനിറ്റില്‍ ആന്ദ്രെ ഷ്രൂള്‍ സമനില ഗോള്‍ കണ്ടത്തെി. മറ്റ് മത്സരങ്ങളില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍സിറ്റി പോര്‍ചുഗല്‍ ടീമായ എഫ്.സി പോര്‍ട്ടോയെ 1-0ന് തോല്‍പിച്ചു. സെവിയ്യ ഒളിമ്പിക് ലിയോണിനെയും (1-0) യുവന്‍റസ് ഡൈനാമോ സഗ്രേബിനെയും (4-0) ടോട്ടന്‍ഹാം ഹോട്സ്പര്‍ സി.എസ്.കെ.എ മോസ്കോയെയും (1-0) തോല്‍പിച്ചു. മൊണാകോ - ബെയര്‍ ലവര്‍കൂസന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു (1-1).
17ാം മിനിറ്റില്‍ ഗാരത് ബെയ്ലിന്‍െറ തകര്‍പ്പന്‍ ബാക്ഹീല്‍ പാസില്‍നിന്ന് പന്ത് സ്വീകരിച്ചാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. ഗോളി കെയ്ലര്‍ നവാസിന്‍െറ പിഴവ് മുതലെടുത്താണ് ഒൗബാമെയാങ് 43ാം മിനിറ്റില്‍ തിരിച്ചടിച്ചത്. ബെന്‍സേമയുടെ വോളി ഗോള്‍പോസ്റ്റില്‍ തട്ടി തിരിച്ചത്തെിയത് വരാനെ ഗോളാക്കിയതോടെ റയലിന് വീണ്ടും ലീഡായി. എന്നാല്‍, ബൊറൂസിയയുടെ പകരക്കാരന്‍ ഷ്രൂള്‍ അവസാന നിമിഷം റയലിനെ ഞെട്ടിക്കുകയായിരുന്നു.
എഫ്.സി പോര്‍ട്ടോക്കെതിരെ ഇസ്ലാം സ്ളിമാനിയാണ് ലെസ്റ്ററിനായി വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.