ന്യൂഡൽഹി: ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ മകാവുനിനെതിരായ ഇന്ത്യൻ സാധ്യതാ ടീമിൽ സി.കെ വിനീതിനെ തിരിച്ചു വിളിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ ടീമിനൊപ്പമുണ്ടായിരുന്ന അനസ് എടത്തൊടികയെ നിലനിർത്തി. ഒക്ടോബർ 11ന് ബംഗളൂരുവിൽ നടക്കുന്ന മത്സരത്തിനുള്ള 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അണ്ടർ 23 യോഗ്യതാ മത്സരം കളിച്ച ടീമിലെ 11 പേരെയും കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ സീനിയർ ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗ്യതാ റൗണ്ടിൽ മൂന്ന് കളിയും ജയിച്ച ഇന്ത്യക്ക് ഒരു കളി കൂടി ജയിച്ചാൽ 2019ൽ യു.എ.ഇ വേദിയാവുന്ന ഏഷ്യാകപ്പിന് യോഗ്യത ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.