മോസ്കോ: ആരാധക ലോകം അദ്ഭുതങ്ങൾക്ക് കാത്തിരിക്കുന്ന ഗ്രൂപ് ഡിയിൽ മെസിപ്പടയുടെ നെഞ്ചിടിപ്പേറ്റി െഎസ്ലൻഡിനെതിരെ നൈജീരിയക്ക് ആധികാരിക ജയം. രണ്ടാം പകുതിയിൽ ലെസ്റ്റർ താരം അഹ്മദ് മൂസ നേടിയ മനോഹരമായ ഇരട്ട ഗോളുകളുടെ മികവിലാണ് ആഫ്രിക്കൻ കഴുകന്മാർ വിലപ്പെട്ട മൂന്നുപോയൻറുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്കുയർന്നത്. കളി തുടങ്ങുംവരെ ഗ്രൂപ്പിൽ ഇത്തിരിക്കുഞ്ഞന്മാരായി മാറ്റിനിർത്തപ്പെട്ട രണ്ടു ടീമുകളുടെ ശരാശരി മത്സരമാകുമായിരുന്ന വെള്ളിയാഴ്ച, പേരുകേട്ട െഎസ്ലൻഡ് പ്രതിരോധത്തെ നെടുകെ പിളർത്തിയാണ് നൈജീരിയ ജയം സ്വന്തമാക്കിയത്.
49ാം മിനിറ്റ് അഹ്മദ് മൂസ(നൈജീരിയ)
ആദ്യ പകുതിയിലെ ലക്ഷ്യബോധമില്ലായ്മ പവിലിയനിൽ തിരികെയേൽപിച്ച് രണ്ടാം പകുതിക്ക് ബൂട്ടുകെട്ടിയിറങ്ങിയ നൈജീരിയ കാത്തിരുന്ന മുഹൂർത്തമെത്തുന്നത് 49ാം മിനിറ്റിൽ. െഎസ്ലൻഡ് താരത്തിൽനിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച വിക്ടർ മോസസ് പോസ്റ്റിൽ കാത്തുനിന്ന അഹ്മദ് മൂസക്ക് മറിച്ചുനൽകുന്നു. കാലിൽ സ്വീകരിച്ച് പായിച്ച വോളി ഗോളിയെ കബളിപ്പിച്ച് പോസ്റ്റിൽ. ഇതോടെ, കളി ഏറ്റെടുത്ത ആഫ്രിക്കൻ കഴുകന്മാർ തകർത്തുമുന്നേറുന്നതായിരുന്നു പിന്നീട് മൈതാനം കണ്ടത്.
76ാം മിനിറ്റ് അഹ്മദ് മൂസ (നൈജീരിയ)
ഇൗ ടൂർണമെൻറിലെ ഏറ്റവും മികച്ച സോളോ ഗോളിനായിരുന്നു ഏറെ വൈകാതെ ഗാലറി സാക്ഷ്യംവഹിച്ചത്. നൈജീരിയൻ പെനാൽറ്റി ഏരിയക്കു സമീപത്തുനിന്ന് നീട്ടിലഭിച്ച ലോങ് പാസ് െഎസ്ലൻഡ് പകുതിയിൽ വീണ്ടും മൂസയുടെ കാലുകളിൽ. പിടികൂടാൻ കാത്തുനിന്ന പ്രതിരോധെത്തയും ഗോളിയെയും മനോഹരമായി കബളിപ്പിച്ച് മൂസ ഗോളിലേക്ക് ചെത്തിയിട്ടു. ഇനിയൊരിക്കലും ഭേദിക്കാനാവാത്ത ലീഡുമായി കളിച്ച നൈജീരിയക്കെതിരെ ‘വാർ’ തുണച്ച് ലഭിച്ച പെനാൽറ്റി പക്ഷേ, െഎസ്ലൻഡ് പുറത്തേക്കടിച്ച് പാഴാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.