ന്യൂഡല്‍ഹി: വാര്‍ഷിക പൊതുയോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഡല്‍ഹി ഹൈകോടതി നീക്കിയതോടെ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. 2017-20 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ബുധനാഴ്ച നടക്കും. ഈമാസം 15ന് ഹൈകോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരുന്നു.
എല്ലാ സ്ഥാനങ്ങളിലേക്കും ഓരോ സ്ഥാനാര്‍ഥികള്‍ മാത്രമാണ് രംഗത്തുള്ളത് എന്നതിനാല്‍ കാര്യമായ മത്സരമില്ലാതെയാവും തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടവും പ്രഫുല്‍ പട്ടേല്‍ തെരഞ്ഞെടുക്കപ്പെടും. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തും.
ഏറക്കാലം എ.ഐ.എഫ്.എഫിനെ നയിച്ച പ്രിയരഞ്ജന്‍ദാസ് മുന്‍ഷി രോഗബാധിതനായതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോള്‍ 2009ലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ തലപ്പത്തത്തെുന്നത്. പിന്നീട് 2012ലും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, ഫിഫ, കായിക മന്ത്രാലയം എന്നിവയുടെ നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.