മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ മലയാളി താരം അനസ് എടത്തൊടിക പുതിയ ക്ലബ് ജാംഷഡ്പൂർ എഫ്.സിക്കായി പന്തുതട്ടും. മുംബൈയിൽ നടന്ന ഇന്ത്യൻ താരങ്ങളുടെ ഡ്രാഫ്റ്റിൽ ആദ്യ വിളിയിൽ തന്നെ അനസിനെ 1.10 കോടി രൂപക്ക് സ്വന്തമാക്കി ജാംഷഡ്പൂർ എഫ്.സി പ്രതിരോധക്കോട്ട ഭദ്രമാക്കി. അനസിെൻറ അതേ വിലയിട്ട മുന്നേറ്റനിരക്കാരൻ യൂജിൻസൺ ലിങ്ദോക്ക് ഒന്നും രണ്ടും റൗണ്ടിൽ ആവശ്യക്കാരില്ലാതെ പോയപ്പോൾ മൂന്നാം റൗണ്ടിലെ ഏഴാം വിളിയിൽ അത്ലറ്റികോ ഡി കൊൽക്കത്തയാണ് സ്വന്തമാക്കിയത്. 15 സെക്കൻഡിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ഇൻസ്റ്റൻറ് കാർഡുയർത്തി. എന്നാൽ, വിട്ടുകൊടുക്കാൻ വിസമ്മതിച്ചതോടെ ലിങ്ദോ കൊൽക്കത്തയിലുറച്ചു.
205 പേരുടെ ഡ്രാഫ്റ്റ് പട്ടികയിൽനിന്ന് 134 പേരെയാണ് 10 ടീമുകൾ വിളിച്ചെടുത്തത്. ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ശ്രമിച്ച് പരാജയപ്പെട്ട മെഹ്താബ് ഹുസൈനെ മൂന്നാം റൗണ്ടിൽ ജാംഷഡ്പൂർ എഫ്.സി സ്വന്തമാക്കി. മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലും സഹായി ഇഷ്ഫാഖ് അഹമ്മദുമൊരുക്കിയ തന്ത്രമാണ് മെഹ്താബിനെ ടാറ്റ ജാംഷഡ്പൂരിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.