മോസ്കോ: ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന അർജൻറീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ആത്മവിശ്വാസം പകരാൻ ഭാര്യ ആന്റോനല്ല റാക്കൂസോയെത്തുന്നു. എന്നത്തേക്കാളും കൂടുതൽ നിങ്ങളോടുകൂടെയുണ്ടെന്ന് ആന്റോനല്ല ഇൻസ്റ്റഗ്രാമിൽ കുടംബചിത്രം പങ്ക് വെച്ച് എഴുതി. നിലവിൽ ആന്റോനല്ല റാക്കൂസോയും അവരുടെ മൂന്നു മക്കളും കാറ്റലോണിയയിലെ വീട്ടിലാണ് ഉള്ളത്.
ഭർത്താവിന് ശക്തി പകരാൻ ഭാര്യ റഷ്യയിൽ എത്തുമെന്നാണ് അർജന്റീനൻ ആരാധകർ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പിതൃദിനം ആഘോഷിക്കാൻ അർജൻറീന ടീമംഗങ്ങൾക്ക് കുടുംബാംഗങ്ങളെ ഹെഡ്ക്വാർട്ടിലേക്ക് കൊണ്ടുവരാൻ കോച്ച് സാംപോളി അനുമതി നൽകിയിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ തന്റെ ഭർത്താവിനെ പിന്തുണയ്ക്കാൻ ആന്റോനല്ല റഷ്യയിലേക്ക് പോകുമെന്ന് അവിടെയുള്ള മെസ്സിയുടെ അമ്മ സീലിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.