ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ പാരമ്പര്യ ശക്തികളായ കൊൽക്കത്തയിലെ ഇൗസ്റ്റ് ബംഗാളും മോഹൻ ബഗാനും അടുത്ത സീസണോടെ െഎ.എസ്.എല്ലിലേക്കെന്ന് സൂചന. 26ന് െഎ ലീഗ് തുടങ്ങാനിരിക്കെ എ.െഎ.എഫ്.എഫ് വൈസ് പ്രസിഡൻറ് സുബ്രത ദത്ത മാധ്യമങ്ങൾക്ക് മുമ്പാകെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. നേരേത്ത തന്നെ ചർച്ചകൾ നടന്നിരുന്നെങ്കിലും െഎ.എസ്.എൽ പ്രവേശനത്തിന് വേണ്ടിയിരുന്ന 15 കോടി രൂപ നൽകാനാവില്ലെന്ന് ഇരു ടീമുകളും വ്യക്തമാക്കിയതോടെ പ്രവേശനം നീണ്ടുപോയി.
ഇൗ സീസൺ െഎ ലീഗിൽ തരംതാഴ്ത്തപ്പെടേണ്ട ചർച്ചിൽ ബ്രദേഴ്സിനെ നിലനിർത്താൻ തീരുമാനിച്ചത് അടുത്തവർഷത്തെ മാറ്റം മുന്നിൽക്കണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം സുബ്രത ദത്ത വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞവർഷം ചർച്ചിൽ ബ്രദേഴ്സ് ഒമ്പതും ഇന്ത്യൻ ആരോസ് പത്താമതുമായിരുന്നു.
ആരോസിനെ തരംതാഴ്ത്തില്ലെന്ന് നേരേത്ത അറിയിച്ചിരിക്കെ, ചർച്ചിൽ തരംതാഴ്ത്തൽ ഭീഷണിയിലായി. എന്നാൽ, വരുന്ന സീസണിൽ കൊൽക്കത്ത വമ്പന്മാർ െഎ.എസ്.എല്ലിലേക്ക് നീങ്ങുമെന്ന് ധാരണയായതോടെയാണ് ചർച്ചിലിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇൗ വർഷം െഎ ലീഗിൽ 11 ടീമുകളാണ് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.