ബാഴ്സലോണ: സീസണിലെ ആദ്യ എല്‍ക്ളാസികോക്ക് ശനിയാഴ്ച ബാഴ്സലോണയിലെ നൂകാംപ് സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ലൂയിസ് എന്‍റിക്വെും സംഘത്തിനും നെഞ്ചിടിപ്പ്. കളി സ്വന്തം തട്ടകത്തിലാണെന്ന മുന്‍തൂക്കം ബാഴ്സക്കുണ്ടെങ്കിലും സീസണ്‍ പകുതിയോടടുക്കുമ്പോള്‍ റയല്‍ മഡ്രിഡിനെക്കാള്‍ ആറു പോയന്‍റ് പിറകിലാണെന്നതാണ് സമ്മര്‍ദമേറ്റുന്നത്. മറുവശത്ത് സിനദിന്‍ സിദാനും സംഘവുമാവട്ടെ മിന്നുന്ന ഫോമിലും.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 65 കോടി പേര്‍ ടെലിവിഷനില്‍ തത്സമയം വീക്ഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റയല്‍-ബാഴ്സലോണ മത്സരത്തിന് ഇന്ത്യന്‍ സമയം രാത്രി 8.45നാണ് കിക്കോഫ് വിസിലുയരുക.
13 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തോല്‍വിയറിയാതെ കുതിക്കുന്ന റയല്‍ 10 വിജയവും മൂന്നു സമനിലയുമടക്കം 33 പോയന്‍റുമായാണ് തലപ്പത്ത് തുടരുന്നത്. രണ്ടു കളികള്‍ തോറ്റ ബാഴ്സ എട്ടു വിജയവും മൂന്നു സമനിലയുമായി 27 പോയന്‍റുമായാണ് രണ്ടാമതുള്ളത്. സെവിയ്യക്കും തുല്യപോയന്‍റാണെങ്കിലും ഗോള്‍ശരാശരിയില്‍ പിറകിലാണ്. അത്ലറ്റികോ മഡ്രിഡ് 23 പോയന്‍റുമായി നാലാമതും. വിവിധ ടൂര്‍ണമെന്‍റുകളിലായി 31 മത്സരങ്ങളില്‍ പരാജയമറിയാതെയത്തെുന്നതിന്‍െറ ആത്മവിശ്വാസത്തിലാണ് റയല്‍. പോരാത്തതിന് സീസണിന്‍െറ തുടക്കത്തില്‍ പതിവ് ഗോള്‍സ്കോറിങ് ഫോമിലേക്ക് ഉയരാതിരുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലേക്ക് മടങ്ങിയത്തെിയതും റയലിന് ആവേശമേകുന്നു. കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളില്‍ അഞ്ചു തവണ വെടിപൊട്ടിച്ച് ക്രിസ്റ്റ്യാനോ തന്നെയാണ് 10 ഗോളുമായി ടോപ്സ്കോറര്‍ സ്ഥാനത്ത്.
പരിക്ക് ഇരുനിരകളെയും അലട്ടുന്നുണ്ട്. റയല്‍ മുന്‍നിരയില്‍ ഗാരെത് ബെയ്ലും മധ്യനിരയില്‍ ടോണി ക്രൂസും പരിക്കുമുലം കളിക്കില്ല. പരിക്കുമാറിയ ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ കാസമീറോ രണ്ടു മാസത്തിനുശേഷം തിരിച്ചത്തെുന്നത് റയലിന് കരുത്തുപകരും. ബാഴ്സയില്‍ ഡിഫന്‍ഡര്‍മാരായ ജെറാര്‍ഡ് പിക്വെും ജോര്‍ഡി ആല്‍ബയും ഇറങ്ങുന്ന കാര്യം സംശയമാണ്. അതേസമയം പ്ളേമേക്കര്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ മടങ്ങിവരവ് ബാഴ്സക്ക് ഉണര്‍വേകും. മുന്‍നിരയിലെ ലയണല്‍ മെസ്സി-ലൂയി സുവാരസ്-നെയ്മര്‍ ത്രയത്തിനും ഫിറ്റ്നസ് പ്രശ്നങ്ങളില്ലാത്തത് ടീമിന് ആശ്വാസമാവും. ഒമ്പതു ഗോളുകള്‍ നേടിയിട്ടുള്ള മെസ്സിയുടെയും എട്ടു തവണ സ്കോര്‍ ചെയ്ത സുവാരസിന്‍െറയും ബൂട്ടുകള്‍ വീണ്ടും ശബ്ദിച്ചാല്‍ വിജയഭേരി ബാഴ്സയുടേതാവും. മറ്റു മത്സരങ്ങളില്‍ സെവിയ്യ ഗ്രനഡയെയും അത്ലറ്റികോ മഡ്രിഡ് എസ്പാന്യോളിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.