ബംഗളൂരു: ഗുവാഹതിയിലെ തോൽവിക്ക് പലിശസഹിതം മറുപടി നൽകി ബംഗളൂരു എഫ്.സി തുടർച് ചയായി രണ്ടാം തവണയും െഎ.എസ്.എൽ ഫൈനലിന്. സെമി ഫൈനലിലെ രണ്ടാം പാദത്തിൽ 3-0ന് നോർത് ഇൗ സ്റ്റിനെ വീഴ്ത്തിയാണ് നിലവിലെ റണ്ണർ അപ്പായ ബംഗളൂരുവിെൻറ ഫൈനൽ പ്രവേശം.
ആദ്യ പ ാദത്തിൽ 2-1ന് നോർത്ത് ഇൗസ്റ്റാണ് ജയിച്ചത്. ഇരുപാദങ്ങളിലുമായി 4-2 ആണ് ഫലം.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം അവസാന 20 മിനിറ്റിലായിരുന്നു ബംഗളൂരുവിെൻറ മൂന്നു ഗോളും പിറന്നത്. 70ാം മിനിറ്റിൽ മികു ആദ്യ ഗോളിൽ നീലപ്പടയെ ഉണർത്തി. ഇതോടെ എവേ ഗോളിൽ ലീഡുറപ്പിച്ച ബ്ലൂസിനെതിരെ നോർത്ത് ഇൗസ്റ്റ് കയറികളിക്കാൻതുടങ്ങി.
ഇൗ പഴുതിലാണ് ബംഗളൂരുവിെൻറ ബാക്കി രണ്ടു ഗോളും പിറന്നത്. 87ാം മിനിറ്റിൽ ഡിമാസ് ഡെൽഗോഡോയും, 92ൽ സുനിൽ ഛേത്രിയും ലക്ഷ്യം കണ്ടു.
ചൊവ്വാഴ്ചത്തെ ഗോവ-മുംബൈ രണ്ടാം സെമിയിലെ വിജയികളാവും ബംഗളൂരുവിെൻറ എതിരാളി. 17ന് മുംബൈയിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.