ഭുവനേശ്വർ: െഎ ലീഗോ, സൂപ്പർ ലീഗോ- ഏതാണ് മികച്ചത്? സൂപ്പർ കപ്പ് പോരാട്ടം കനക്കു േമ്പാൾ ചില അട്ടിമറി ഫലങ്ങൾ ആരാധകരെയും ഇരുത്തി ചിന്തിപ്പിക്കുന്നു. ക്വാർട്ടർ ഫൈന ലിൽ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ െഎ.എസ്.എൽ ചാമ്പ്യന്മാരായ ബം ഗളൂരു എഫ്.സിക്കെതിരെ, െഎ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയുടെ അട്ടിമറി ജയം (2-1) ഒാർമിപ്പിക്കുന്നതും ആ ചിന്തതന്നെ.
കളിയുടെ ആദ്യ മിനിറ്റ് മുതൽ ആക്രമിച്ച് മുന്നേറിയത് ബംഗളൂരുവാണെങ്കിലും എതിർ മുന്നേറ്റത്തെ വിലകുറച്ചുകണ്ടത് കളിയുടെ ഫലം മാറ്റി. 15ാം മിനിറ്റിൽ നെസ്റ്റർ ഗോർഡിലോയും 54ാം മിനിറ്റിൽ പെഡ്രോ മാൻസിയുമാണ് ബംഗളൂരു വലകുലുക്കി ചെന്നൈയെ മുന്നിലെത്തിച്ചത്. ഇതിനിടയിൽ ബംഗളൂരുവിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും പാഴായി. സുനിൽ ഛേത്രിയുടെ ഷോട്ടിനെ ചെന്നൈ ഗോളി മൗറോ ബോറെഷിയോ തട്ടിയകറ്റി.
ഒടുവിൽ 65ാം മിനിറ്റിൽ േഛത്രിതന്നെ ബംഗളൂരുവിെൻറ ഗോൾ നേടിയെങ്കിലും കളി പിടിക്കാനായില്ല. െഎ.എസ്.എല്ലിൽ കളിച്ച മുൻനിര ടീമായാണ് ബംഗളൂരു എത്തിയത്. എന്നാൽ, പ്രതിരോധ താരം റോബർടോ ഇസ്ലാവ ഉൾപ്പെടെയുള്ളവരില്ലാതെയാണ് ചെന്നൈ കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.