മെൽബൺ: പരിശീലകെൻറ കുപ്പായത്തിൽ ജോർജ് സാംപോളി, കളത്തിൽ ലയണൽ മെസ്സി, ഗോൺസാലോ ഹിഗ്വെയ്ൻ, എയ്ഞ്ചൽ ഡി മരിയ, എവർ ബനേഗ എന്നീ താരപ്പടയുടെ അർജൻറീന. മറുപാതിയിൽ നെയ്മറും മാഴ്സലോയും ഡീഗോ ആൽവസുമൊന്നുമില്ലാത്ത ബ്രസീലും. ഫുട്ബാൾ ലോകം കാത്തിരുന്ന സൂപ്പർ ക്ലാസികോ പോരാട്ടത്തിന് മെൽബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു ലക്ഷത്തോളം വരുന്ന ആരാധകർക്ക് നടുവിൽ വിസിൽ മുഴങ്ങിയപ്പോൾ അർജൻറീനക്കായിരുന്നു ജയം അനിവാര്യം. രണ്ടു വർഷം മുമ്പ് തങ്ങളെ കണ്ണീരണിയിച്ച് ചിലിക്ക് കോപ കിരീടം സമ്മാനിച്ച പരിശീലകനു കീഴിൽ മെസ്സിയും സംഘവും പന്തുതട്ടിയപ്പോൾ തുടക്കം ആശിച്ചപോലെ തന്നെയായി.
താരപ്പടക്ക് ബ്രസീലിെൻറ യുവനിരയുടെ വലയിൽ ഗോൾമഴ പെയ്യിക്കാനായില്ലെങ്കിലും 45ാം മിനിറ്റിലെ ഏക ഗോളിൽ കളി ജയിച്ചു. ഗബ്രിയേൽ മെർകാഡോയുടെ വകയായിരുന്നു വിജയ ഗോൾ. പെനാൽറ്റി കോർണർ ഷോട്ട് ഡി മരിയയുടെ ക്രോസിലൂടെ ബോക്സിലെത്തിയപ്പോൾ നികളസ് ഒടമെൻഡി മനോഹരമായ ഹെഡറിലൂടെ ബ്രസീൽ ഗോൾ േപാസ്റ്റിലേക്ക് ചെത്തിയിട്ടു. ഗോളിയെ കബളിപ്പിച്ചെങ്കിലും പന്ത് പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ കാത്തിരുന്ന മെർകാഡോയുടെ ബൂട്ടിലേക്ക്. ഞൊടിയിട വേഗത്തിൽ എല്ലാം കഴിഞ്ഞു. ബോക്സിനുള്ളിൽനിന്ന് വീണുകിട്ടിയ പന്ത് മെർകാഡോ വലയിലേക്ക് തട്ടിയിട്ടു. അർജൻറീനക്ക് ജയവും.
തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനക്കാരായി ഉൗർധ്വശ്വാസം വലിക്കുന്ന അർജൻറീനക്ക് വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് ആത്മവീര്യമായി ഇൗ ജയം. 14 കളിയിൽ 22 പോയൻറുമായി അഞ്ചാമതുള്ള അർജൻറീനക്ക്, ശേഷിക്കുന്ന നാലു കളിയിൽ ജയിച്ചാലേ റഷ്യയിലേക്ക് ടിക്കറ്റുറപ്പിക്കാനാവൂ.
അതേസമയം, നെയ്മറില്ലാത്ത പ്ലെയിങ് ഇലവെൻറ പരീക്ഷണമായിരുന്നു ബ്രസീൽ കോച്ച് ടിറ്റെക്ക്. 20കാരൻ ഗബ്രിയേൽ ജീസസിനെ മുൻനിരയിൽ നിർത്തി വില്യൻ, പൗളീന്യോ, ഫിലിപ് കൗടീന്യോ എന്നിവരിലൂടെയായിരുന്നു ടിറ്റെയുടെ ഗെയിം പ്ലാൻ ( 4-1-4-1). വില്യൻ-ഗബ്രിയേൽ ജീസസ് കൂട്ടിലൂടെ മഞ്ഞപ്പട നിരന്തരം അവസരങ്ങളൊരുക്കി ആക്രമിച്ചെങ്കിലും ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞില്ല. വിങ്ങുകൾ മാറിമാറി ആക്രമണങ്ങൾ നയിക്കുന്നതിൽ ബ്രസീലിനായിരുന്നു കളിയുടെ തുടക്കത്തിൽ മേധാവിത്വം. ലയണൽ മെസ്സി-ഡിബാല, ഹിഗ്വെയ്ൻ കൂട്ടിനെ ഇവർ നിരന്തരം കബളിപ്പിച്ചപ്പോൾ പ്രതിരോധത്തിൽ നികളസ് ഒടമെൻഡി, ലൂകാസ് ബിഗ്ലിയ, ജൊനാഥൻ മെയ്ഡാന എന്നിവർക്ക് പണിയായി. വിങ്ങിൽനിന്ന് വില്യൻ നീട്ടിനൽകുന്ന നെടുനീളൻ ക്രോസുകൾ ബോക്സിനുള്ളിൽ മനോഹരമായി ലാൻഡ്ചെയ്തെങ്കിലും കണക്ട് ചെയ്യാനും ഗോളാക്കാനും ആളില്ലാതെ പോയി. ഗബ്രിയേൽ ജീസസും കൗടീന്യോയും ഫിനിഷിങ്ങിൽ പാളിയതോടെ ഉറച്ച ഗോളവസരങ്ങളും പാഴായി.
അതേസമയം, കിട്ടിയ ചാൻസ് ഗോളാക്കിയത് അർജൻറീനക്ക് രക്ഷയായി. 3-5-2 എന്ന അപൂർവ ഫോർമേഷനിലായിരുന്നു സാംപോളി അരങ്ങേറ്റ മത്സരത്തിൽ ടീമിനെ ഒരുക്കിയത്. ഒടമെൻഡിക്കൊപ്പം ജൊനാഥൻ മെയ്ഡാന, ഗബ്രിയേൽ മെർകാഡോ എന്നിവരായിരുന്നു പ്രതിരോധത്തിൽ. ബ്രസീലിെൻറ യുവതാരങ്ങളുടെ മുന്നേറ്റത്തിൽ ഇൗ വന്മല പൊളിഞ്ഞടുങ്ങുകയും ചെയ്തു. ഗോളി സെർജിയോ റൊമീറോയുടെ മിടുക്കും ബ്രസീലിെൻറ നിർഭാഗ്യവുമായതോടെ ഗോൾവല കുലുങ്ങിയില്ലെന്ന് ആശ്വസിക്കാം. താരനിരയെ എല്ലാം കളിപ്പിച്ച സാംപോളിക്ക് വരാനിരിക്കുന്ന പോരാട്ടങ്ങളിൽ കൂടുതൽ ജാഗ്രത അനിവാര്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.