കാർഡിഫ്: യൂറോപ്യൻ ഫുട്ബാൾ സിംഹാസനം കൈവിടാതെ റയൽ മഡ്രിഡ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗിയാൻലൂയിജി ബഫണിെൻറ യുവൻറസിന് പ്രേതരാത്രി സമ്മാനിച്ച് റയൽ തകർപ്പൻ ജയത്തോടെ യൂറോപ്യൻ ഫുട്ബാൾ കിരീടം നിലനിർത്തി (4-1). ചരിത്രത്തിൽ ആദ്യമായി യൂറോ കിരീടം നിലനിർത്തുന്നവരെന്ന പെരുമയും ഇതോടെ റയലിന് സ്വന്തം. കാർഡിഫിലെ നാഷനൽ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ യുവൻറസിെൻറ പ്രതിരോധേകാട്ടകളെ സിദാെൻറ കുട്ടികൾ തച്ചു തകർത്തപ്പോൾ മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂവിലേക്കെത്തിയത് 12ാം യൂറോപ്യൻ കിരീടം.
ഇരട്ട ഗോളുമായി സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് റയലിെൻറ ചരിത്ര നേട്ടത്തിലെ പടനായകൻ. കാസ്മിറോയും മാർകോ അസൻസിയോയും ഒരോ ഗോളും നേടി. കളിയുടെ 21ാം മിനിറ്റിൽ സ്വന്തം ഹാഫിൽ തുടങ്ങിയ നീക്കം, ഡാനിയേൽ കാർവയാലിലൂടെ പെനാൽറ്റി ബോക്സിൽ സ്വീകരിച്ച ക്രിസ്റ്റ്യാനോ സുന്ദരമായ പ്ലേസിങ്ങിലൂടെ ബഫണിനെ കീഴടക്കി. ആദ്യ മിനിറ്റുകളിലെ യുവൻറസ് ആക്രമണത്തിൽ നിശബ്ദരായ ഗാലറിയുടെ ആഘോഷങ്ങൾക്ക് തിരികൊളുത്തിയ ഗോൾ. പക്ഷേ, ക്ലാസിക് ഗോളിലൂടെ മറുപടി നൽകിയ യുവൻറസ് 27ാം മിനിറ്റിൽ തന്നെ കളിയിൽ തിരിച്ചെത്തി. സാേന്ദ്രാ ഗോൾലൈനിൽ നിന്നും നൽകിയ ഷോട്ട് നിലംതൊടും മുേമ്പ ഗോൾസാലോ ഹിഗ്വെയ്നിലൂടെ സ്വീകരിച്ച മരിസോ മാൻസുകിചിെൻറ ബൈസിക്കിൾ കിക്കിലൂടെ റയൽ പ്രതിരോധത്തെയും ഗോളി കെയ്ലർ നവസിനെയും അതിശയിപ്പിച്ച് വലയിലാക്കി. ഇരുവരും ഒപ്പത്തിനൊപ്പം പിരിഞ്ഞ ആദ്യ പകുതി.
എന്നാൽ, രണ്ടാം പകുതിയിൽ ചിത്രം മാറി. കളി തന്ത്രം തന്നെ മാറ്റിയിറങ്ങിയ റയൽ പന്തുമായി യുവൻറസ് ഗോൾ മുഖം പൂരപ്പറമ്പാക്കിമാറ്റി. ഏത് നിമിഷവും ഗോൾ വീഴാവുന്ന അവസ്ഥ. ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ബനൂച്ചി-ചെല്ലിനി-ബർസാഗ്ലി പ്രതിരോധപൂട്ടിനെ തകർത്ത് രണ്ട് ഗോളുകൾ. 30 വാര അകലെ നിന്നും കാസ്മിറോ 61ാം മിനിറ്റിൽ റയലിന് ലീഡ് നൽകി. തൊട്ടു പിന്നാലെ ക്രിസ്റ്റ്യാനോയും (64), അസൻസിയോയും (94) വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.