??.????.?????? ???? ?????? ????????????? ????????? ???????????

പ്രദർശനമത്സരത്തിനിറങ്ങി പി.എസ്​.ജി; ജയം 9-0ത്തിന്

​പാരിസ്​: സൂപ്പർതാരങ്ങളുടെ ക്ലബായ പി.എസ്​.ജിയും രണ്ടാം ഡിവിഷൻ ക്ലബ്​ ലെ ഹാവ്​റെയും തമ്മിൽ ഞായറാഴ്​ച നടന്ന പ്രദർശനമത്സരത്തിൽ ​പി.എസ്​.ജി 9-0ത്തിന്​ എതിരാളികളെ തകർത്തു.

 

നെയ്​മർ, കെയ്​ലിയൻ എംബാപ്പെ, ഇക്കാർഡി, തിയാഗോ സിൽവ തുടങ്ങിയവരെല്ലാം കളത്തിലിറങ്ങി. 25,000ത്തോളം സീറ്റുള്ള ഗാലറിയിൽ 5000ത്തോളം കാണികൾക്കും പ്രവേശനം നൽകിയിരുന്നു.

കോവിഡ്​ ലോക്​ഡൗണിനു​ശേഷം ഫ്രാൻസിൽ നടന്ന ആദ്യ ഫുട്​ബാൾ മത്സരമായിരുന്നു ഇത്​. ഇൗ മാസാവസാനം ഫ്രഞ്ച്​ കപ്പ്​, ലീഗ്​ കപ്പ്​, തൊട്ടുപിന്നാലെ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനൽ എന്നിവ കളിക്കാനുള്ള പി.എസ്​.ജിക്ക്​ സന്നാഹപോരാട്ടം കൂടിയായിരുന്നു ഇത്​.

 

Tags:    
News Summary - Champions League PSG win-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.