കോഴിക്കോട്: െഎ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ആവേശപ്പോരിൽ ചർച്ചിൽ ബ്രദേഴ്സിനും ഗോകുലത്തിനും സമനില കുരുക്ക്. കഴിഞ്ഞ മത്സരങ്ങളെ അനുസ്മരിപ്പിക്കും വിധം മെല്ലെ തുടങ്ങി കത്തിക്കയറിയ ഗോകുലത്തിന് അർഹിച്ച വിജയം നഷ്ടപ്പെട്ടത് നിർഭാഗ്യത്തിന്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവൻ ടീമിനെ വിറപ്പിച്ചാണ് ഗോകുലം സമനിലയിൽ തൃപ്തിയടഞ്ഞത്. ഇരു ടീമുകളും ഒരു ഗോൾ വീതം നേടിയെങ്കിലും കളി മലബാറിയൻസിനൊപ്പമായിരുന്നു. അഞ്ചാം മിനിറ്റിൽ ചർച്ചിലിനായി വില്ലിസ് പ്ലാസയും, 36ാം മിനിറ്റിൽ ഗോകുലത്തിനായി അര്ജുന് ജയരാജും ഗോൾ നേടി. മൂന്നിലേറെ തവണ നിര്‍ഭാഗ്യം കൊണ്ടാണ് ഗോകുലത്തിന് ഗോള്‍ നേടാനാകാതെ പോയത്.
ആറ് കളികളിൽനിന്ന് ഒമ്പത് പോയൻറുമായി ഗോകുലം മൂന്നാമതും 10 പോയൻറുമായി ചർച്ചിൽ രണ്ടാമതും തുടരുകയാണ്.
ചർച്ചിൽ ഞെട്ടിച്ച്
തുടങ്ങി, ഗോകുലം
വിറപ്പിച്ച് നിർത്തി
സ്വന്തം ആരാധകരുടെ മുന്നില്‍ പന്തുതട്ടാനിറങ്ങിയ ഗോകുലത്തെ ആദ്യ മിനിറ്റുകളില്‍തന്നെ ഞെട്ടിപ്പിച്ചായിരുന്നു ചര്‍ച്ചിൽ അങ്കത്തിന് തുടക്കമിട്ടത്. വില്ലിസ് പ്ലാസയുടെ ഷോട്ടില്‍ ചർച്ചിൽ ആദ്യ ഗോള്‍ കുറിക്കുമ്പോള്‍ മത്സരം അഞ്ചുമിനിറ്റ് മാത്രമായിരുന്നു പിന്നിട്ടത്. എന്നാൽ, 20ാം മിനിറ്റിനുശേഷം കളി ‘മലബാറിയൻസിെൻറ വരുതിയിലെത്തി. ലോങ്പാസുകളിൽ ഗോകുലത്തെ ആക്രമിക്കാൻ ശ്രമിച്ച ചർച്ചിലിനെതിരെ ചെറിയ പാസുകളിലൂെടയും വേഗതയാർന്ന മുന്നേറ്റങ്ങളിലൂടെയുമായിരുന്നു ഗോകുലം തിരിച്ചടിച്ചത്. ഗോകുലത്തിെൻറ പുതിയ താരം ക്രിസ്റ്റ്യസൻ സബയും അര്ജുന് ജയരാജും റാഷിദും, മ്യൂറാങ്കും കളംനിറഞ്ഞ് കളിച്ചതോടെ കളി ആവേശമായി.
ഘാനയില്‍നിന്നുള്ള യുവതാരം ക്രിസ്റ്റ്യന്‍ സബ ഇടതുവിങ്ങില്‍ എതിരാളികൾക്ക് നിരന്തരം വെല്ലുവിളി ഉയര്‍ത്തി. എസ്. രാജേഷിന് കഴിഞ്ഞ മത്സരങ്ങളിലെ വീര്യം പുറത്തെടുക്കാനായില്ലെങ്കിലും അേൻറാണിയോ ജർമനിൽനിന്ന് നിരവധി മുന്നേറ്റങ്ങൾ കണ്ടു. പക്ഷേ, ഫിനിഷിങ്ങിലും പാസിങ്ങിലും ജർമന്‍ അടവ് പിഴച്ചു.
36ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന നിമിഷം പെയ്തിറങ്ങിയത്. സാബ ഇടതുവിങ്ങിലൂടെ ഒാടിക്കയറി ബോക്സിനുള്ളിലേക്ക് തൊടുത്തുവിട്ട പന്ത് അർജുൻ ജയരാജ് ചര്‍ച്ചില്‍ ഗോളിയെ കബളിപ്പിച്ച് വലയിലെത്തിച്ചു. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അർജുൻതന്നെയാണ് കളിയിലെ താരം.
പരുക്കൻ പ്രതിരോധം
തീർത്ത് ‘ബ്രദേഴ്സ്’
രണ്ടാം പകുതിയിലും ഗോകുലത്തിെൻറ മുന്നേറ്റം തുടർന്നപ്പോൾ പരുക്കൻ കളി പുറത്തെടുത്താണ് ഗോവൻ ടീം പ്രതിരോധം തീർത്തത്. ഗോകുലത്തിെൻറ നിരവധി മുന്നേറ്റങ്ങളുടെ മുനയൊടിച്ചത് എതിരാളികളുടെ ഇത്തരം നീക്കങ്ങളായിരുന്നു. സബയെ ഫൗൾ ചെയ്തതിന് 59ാം മിനിറ്റിൽ ഗോകുലത്തിന് ലഭിച്ച ഫ്രീകിക്ക് ജർമെൻറ ദുർബല ഷോട്ടിൽ ചർച്ചിൽ പ്രതിരോധനിരയെ തട്ടി തിരിച്ചുവന്നു. സെക്കൻഡുകൾക്കകം ഡാനിയൽ അഡുവിന് ലഭിച്ച അവസരവും നഷ്ടപ്പെടുത്തി. 63ാം മിനിറ്റിൽ ഗോകുലത്തിന് കിട്ടിയ തുറന്ന അവസരം ജർമൻ പോസ്റ്റിനു പുറത്തേക്ക് വലിച്ചടിച്ചു പാഴാക്കി. മത്സരം കൈവിടുമെന്ന തിരിച്ചറിവിൽ ചർച്ചിൽ താരങ്ങൾ പരുക്കൻ കളി തുടർന്നപ്പോൾ അവരുടെ മഞ്ഞക്കാർഡ് സമ്പാദ്യം നാലായി ഉയർന്നു. ഗോകുലത്തിെൻറ മുന്നേറ്റങ്ങള്‍ക്കിടയില്‍ ചര്‍ച്ചിലും ചില അപകടകരമായ നീക്കങ്ങള്‍ നടത്തി. ഗോളി ഷിബിന്‍ രാജിെൻറ രക്ഷപ്പെടുത്തലുകളാണ് ഗോകുലത്തിെൻറ വല കാത്തത്. അവസാന മിനിറ്റുകളിൽ ശ്രമിച്ചെങ്കിലും ഗോൾപിറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.