ലണ്ടൻ: ഉജ്ജ്വലമായ അരഡസൻ സേവുകളുണ്ടെങ്കിലും രണ്ട് പിഴവുകളുടെ േപരിൽ സ്വയം ശപിക്കുകയാവും മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയ. എഫ്.എ കപ്പ് ഫൈനലും കിരീട ചാൻസും ടീമിൽനിന്ന് തട്ടിയകറ്റിയത് രണ്ട് അബദ്ധങ്ങളായിരുന്നു. മത്സരത്തിൽ 3-1ന് ജയിച്ച ചെൽസി ആഗസ്റ്റ് ഒന്നിന് ആഴ്സനലിനെതിരായ കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടും.
പരിക്കിൽ െപാറുതിമുട്ടിയായി യുനൈറ്റഡിെൻറ തുടക്കം. ഇഞ്ചുറി ടൈമിൽ ഹെഡ്ഡർ ശ്രമത്തിനിടെ സഹതാരം ഹാരി മഗ്വെയറുമായി തല കൂട്ടിയിടിച്ച് പരിക്കേറ്റ് ഡിഫൻഡർ എറിക് ബെയ്ലി പുറത്തായത് യുനൈറ്റഡിന് ആദ്യ ക്ഷീണമായി. ഒലിവർ ജിറൂഡ്, മാസൻ മൗണ്ട് (46) എന്നിവരുടെ ഗോൾ ഗിയയുടെ കൈയിൽ തട്ടിയാണ് വലയിലെത്തിയത്. 74ാം മിനിറ്റിൽ ഹാരി മഗ്വെയർ സെൽഫ് ഗോളായി മൂന്നാമത്തേത് നൽകി. ബ്രൂണോ ഫെർണാണ്ടസാണ് (85) യുനൈറ്റഡിെൻറ ആശ്വാസ ഗോൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.