ലണ്ടന്‍: സ്വന്തം കളിമൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിന്‍െറ മുഖച്ഛായ മാറ്റാനൊരുങ്ങുകയാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സി. ആറുകോടിയിലേറെ ഡോളര്‍ (ഏകദേശം 400 കോടി രൂപ) ചെലവിട്ടാണ് 60,000 പേര്‍ക്ക് കളികാണാനുള്ള സ്റ്റേഡിയമായി സ്റ്റാംഫോഡ് ബ്രിഡ്ജിനെ മാറ്റുന്നത്. പ്രാദേശിക ഭരണകൂടമായ ഹാമര്‍സ്മിത്ത് ആന്‍ഡ് ഫുള്‍ഹാം കൗണ്‍സില്‍ ചെല്‍സിയുടെ അപേക്ഷ കഴിഞ്ഞദിവസം അംഗീകരിച്ചു. ഒരു വര്‍ഷം മുമ്പാണ് നിര്‍മാണത്തിനായി അപേക്ഷ നല്‍കിയത്. 41,000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമാണ് നിലവിലുള്ളത്. സ്റ്റേഡിയം വിശാലമാകുന്നതോടെ ക്ളബിന്‍െറ ടിക്കറ്റ് വരുമാനവും കൂടും. പടിഞ്ഞാറന്‍ ലണ്ടനില്‍നിന്ന് മറ്റൊരിടത്തേക്ക് സ്റ്റേഡിയം മാറ്റാന്‍ ചെല്‍സി ഉടമയായ റോമന്‍ അബ്രമോവിച്ച് ആഗ്രഹിച്ചിരുന്നെങ്കിലും നടപ്പായില്ല. 1877ലാണ് നിലവിലെ സ്റ്റേഡിയം തുറന്നത്. നിലവില്‍ പ്രീമിയര്‍ ലീഗിലെ ഏഴാമത്തെ വലിയ മൈതാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.