മിലാൻ: ഇറ്റാലിയൻ സീരി ‘എ’ കിരീടം ഒരാഴ്ചമുമ്പ് ചൂടിയ യുവൻറസ് ഇൻറർമിലാനെതിരെ സമനില വഴങ്ങിയെങ്കിലും ഗോൾനേട്ടത്തിൽ നാഴികക്കല്ല് താണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിയുടെ 62ാം മിനിറ്റിൽ പിറന്ന ഗോളിലൂടെ ക്ലബ് ഫുട്ബാളിൽ ക്രിസ്റ്റ്യാനോയുടെ ഗോളെണ്ണം 600ലെത്തി.
സാൻസിറോയിൽ നടന്ന മത്സരത്തിെൻറ ഏഴാം മിനിറ്റിൽ റദാ നയ്ൻഗോളാെൻറ ഗോളിലൂടെ മുന്നിലെത്തിയ ഇൻററിനെതിരെ രണ്ടാം പകുതിയിലാണ് യുവൻറസ് സമനില ഗോൾ നേടിയത്. പോർചുഗൽ ക്ലബായ സ്പോർട്ടിങ് ലിസ്ബണിനുവേണ്ടി അഞ്ചും പിന്നീട് മാഞ്ചസ്റ്റർ യുനൈറ്റഡിനായി 118ഉം റയൽ മഡ്രിഡിന് 450ഉം ഗോളടിച്ച റൊണാൾഡോ യുവൻറസ് കുപ്പായത്തിൽ 27 ഗോൾ നേടി. മുഖ്യ എതിരാളിയായ ലയണൽ മെസ്സി 598 ഗോളുമായി പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.