വരുമാന പട്ടികയിലും മെസ്സിയെ  പിന്തള്ളി ക്രിസ്റ്റ്യാനോ

ന്യൂയോര്‍ക്: 2016ല്‍ ലോക ഫുട്ബാളര്‍ പട്ടം, ബാലണ്‍ ഡിഓര്‍ എന്നിവ നേടി ഫുട്ബാള്‍ ലോകത്തെ തന്‍െറ മുഖ്യ എതിരാളി ലയണല്‍ മെസ്സിയെ പിന്തള്ളിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിലും മുന്നിലത്തെി. ഫോബ്സിന്‍െറ സ്പോട്സ് മണി ഇന്‍ഡക്സ് പട്ടികയില്‍ 70.5 ദശലക്ഷം പൗണ്ടുമായാണ് (ഏകദേശം 591 കോടി) ക്രിസ്റ്റിയുടെ ഈ നേട്ടം.

ബാഴ്സലോണന്‍ താരം ലയണല്‍ മെസ്സി 65.2 ദശലക്ഷം പൗണ്ടുമായി (ഏകദേശം 547 കോടി) രണ്ടാമതാണ്. ക്രിസ്റ്റ്യാനോയുടെ വരുമാനത്തില്‍ 44.8 മില്യണ്‍ പൗണ്ട് ശമ്പളത്തില്‍നിന്നും പ്രൈസ്മണിയില്‍നിന്നുമാണെങ്കില്‍, 25.6 മില്യണ്‍ പൗണ്ട് പരസ്യവരുമാനത്തില്‍നിന്നാണ്.

ടെന്നിസ് താരം റോജര്‍ ഫെഡററിനാണ് നാലാം സ്ഥാനം. ടീമുകളില്‍ അമേരിക്കയിലെ ഡല്ലാസ് കൗബോയ്സ് റഗ്ബിടീമാണ് മുന്നില്‍. ലാലിഗ ക്ളബുകളായ റയല്‍ മഡ്രിഡ് രണ്ടും, ബാഴ്സലോണ മൂന്നും സ്ഥാനത്ത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തുണ്ട്. 

Tags:    
News Summary - cristiano ronaldo fail messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.