പെനാല്‍റ്റി ഗോളില്‍  ക്രിസ്റ്റ്യാനോ  റെക്കോഡിനൊപ്പം

മഡ്രിഡ്: തോറ്റെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ഫുട്ബാള്‍ റെക്കോഡിനൊപ്പം. സെവിയ്യക്കെതിരെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ കരിയര്‍ നേട്ടം 56ലത്തെിച്ചാണ് ലാ ലിഗ റെക്കോഡിനൊപ്പമത്തെിയത്. മുന്‍ റയല്‍ മഡ്രിഡ് താരം കൂടിയായ മെക്സികോയുടെ ഹ്യൂഗോ സാഞ്ചസിന്‍െറ പേരിലായിരുന്നു ഈ റെക്കോഡ്. മൂന്ന് ക്ളബുകളിലായി ഒന്നരപതിറ്റാണ്ടിലേറെ കാലം ലാ ലിഗയില്‍ കളിച്ചാണ് സാഞ്ചസ് പെനാല്‍റ്റി റെക്കോഡ് നേടിയത്. 1981 മുതല്‍ 85 വരെ അത്ലറ്റികോ മഡ്രിഡിലും, 85മുതല്‍ 92വരെ റയല്‍ മഡ്രിഡിലും, 1993-94 സീസണില്‍ റയോ വയ്യെകനോയിലുമായാണ് ഇദ്ദേഹം കളിച്ചത്. എന്നാല്‍, റയല്‍ മഡ്രിഡ് കുപ്പായത്തില്‍ മാത്രമാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.
Tags:    
News Summary - cristiano ronaldo penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.