കാലുകൊണ്ട്​ ചരിത്രമെഴുതി സി.ആർ 7

മോസ്കോ: ഗ്രൂപ്പ്​ ബിയിലെ രണ്ടാം മൽസരത്തിലെ 88ാം മിനുട്ടിൽ ​സ്​പെയിനി​​​​​െൻറ നെഞ്ചകം തുളച്ചുകൊണ്ടാണ്​ ആ ഫ്രീ കിക്ക്​ വലയിൽ കയറിയത്​. 58ാം മിനുട്ടിൽ നാച്ചോ നേടിയ ഗോളിൽ വിജയമുറപ്പിച്ച്​ കളിക്കുകയായിരുന്നു സ്​പെയിൻ. എതിർ ഗോൾ മുഖത്ത്​ നിരന്തരമായി സ്​പെയിൻ ആക്രമണങ്ങൾ നടത്തു​േമ്പാഴാണ്​ പോർച്ചുഗലിന്​ ഫ്രീ കിക്ക്​ ലഭിക്കുന്നത്​. കിക്കെടുത്തത്​ സൂപ്പർ താരം റോ​ണാൾഡോ. പിഴവുകളില്ലാതെ റോണാൾഡോയുടെ കിക്ക്​ വലയിലേക്ക്​ പറന്നിറങ്ങിയപ്പോൾ വഴിമാറിയത്​ ചരിത്രമാണ്​​.

ഫുട്​ബാൾ, യൂറോ കപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു താരവും സ്​പെയിനിനെതിരെ ഹാട്രിക്​ നേടിയില്ല. ഇൗ റെക്കോർഡാണ്​ എണ്ണം പറഞ്ഞ ​റോണാൾഡോയുടെ മൂന്ന്​ ഗോളുകളിലുടെ തിരുത്തിയത്​​. ഒപ്പം ഹാട്രിക്​ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി ​സി.ആർ 7. ബോക്​സിന്​ വെളിയിൽ നിന്നുള്ള ലോകകപ്പിലെ പോർച്ചുഗലി​​​​​െൻറ രണ്ടാം ഗോളായിരുന്നു ക്രിസ്​റ്റ്യാനോയുടെ ഇന്നലത്തെ മൽസരത്തിലെ 44ാം മിനുട്ടിലെ ഗോൾ. ഡെക്കോ 2006​ൽ ഇറാനെതിരെ നേടിയ ഗോളായിരുന്നു ഇൗ കൂട്ടത്തിലെ ആദ്യ ഗോൾ.

ഇതിനൊപ്പം ഇന്ന്​ സജീവമായ കളിക്കാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഹാട്രിക്​, കൂടുതൽ അന്താരാഷ്​​്ട്ര ഗോളുകൾ, കൂടുതൽ ക്ലബ്​ ഗോളുകൾ തുടങ്ങി ഒരുപറ്റം റെക്കോർഡുകളാണ്​ ​ക്രിസ്​റ്റ്യാനോ തകർത്തത്​. ഹാട്രിക്കിലുടെ കിരീടം മോഹിച്ചെത്തിയ വമ്പൻ ടീമുകൾക്ക് ശക്​തമായ​​ ​വെല്ലുവിളിയാണ്​ ക്രിസ്​റ്റ്യാനോ ഉയർത്തുന്നത്​​.
 

Full View

കടപ്പാട്​: ഫിഫ ടി.വി

Tags:    
News Summary - Cristiano Ronaldo racks up records at FIFA World Cup after hat-trick against Spain-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.