റൊ​ണാൾഡോ ജനുവരിയിൽ  റിയാദിൽ കളിക്കും

ജിദ്ദ: ജനുവരിയിൽ റിയാദിൽ നടക്കുന്ന ഇറ്റാലിയൻ സൂപ്പർ കപ്പ്​ മത്സരത്തിൽ ക്രിസ്​റ്റ്യാ​േനാ റൊണാൾഡോ പ​െങ്കടുക്കും. ഇറ്റാലിയൻ സീരീ എ ചാമ്പ്യൻമാരായ യുവൻറസും എ.സി മിലാനും തമ്മിലുള്ള മത്സരം കിങ്​ ഫഹദ്​ സ്​റ്റേഡിയത്തിലാണ്​ നടക്കുക. ഒമ്പതുവർഷത്തെ റയൽ മാഡ്രിഡ്​ വാസത്തിന്​ ശേഷം അടുത്തിടെയാണ്​ ക്രിസ്​റ്റ്യാനോ റൊണാ​ൾേഡാ ഇറ്റാലിയൻ ക്ലബായ യുവൻറസിലേക്ക്​ മാറിയത്​.

നാലുവർഷത്തേക്കാണ്​ കരാർ. അഞ്ചുതവണ ബാലൻ ഡി ഒാർ പുരസ്​കാരം നേടിയ ​റൊണാൾഡോയുടെ ട്രാൻസഫർ ഫീ 100 ദശലക്ഷം യൂറോക്ക്​ അടുത്തായിരുന്നു.ഇറ്റാലിയൻ സൂപ്പർ കപ്പ്​ മത്സരം റിയാദിൽ നടത്തുന്നത്​ സംബന്ധിച്ച കരാറിൽ കഴിഞ്ഞമാസമാണ്​ സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റി ചെയർമാൻ തുർക്കി ആൽശൈഖ്​ ഒപ്പ​ുവെച്ചത്​.

Tags:    
News Summary - cristiano ronaldo real madr-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.