????????????????? ????? ??????? ???????????? ?????????? ??????????????????? ????????????????

ക്രി​സ്​​റ്റ്യാ​നോ വീ​ണ്ടും; യു​വ​ൻ​റ​സി​ന്​ എ​ട്ടാം ജ​യം

ടൂ​റി​ൻ: ക​ള​ത്തി​നു പു​റ​ത്തെ വി​വാ​ദ​ങ്ങ​ളൊ​ന്നു ഏ​ശാ​തെ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സീ​രി ‘എ’​യി​ൽ പോ​ർ​ചു​ഗീ​സ്​ താ​രം സ്​​കോ​ർ ചെ​യ്​​ത മ​ത്സ​ര​ത്തി​ൽ യു​വ​ൻ​റ​സ്​ 2-0ത്തി​ന്​ ഉ​ദി​നി​സ​യെ തോ​ൽ​പി​ച്ചു. സീ​രി ‘എ’​യി​ൽ യു​വ​ൻ​റ​സി​​െൻറ തു​ട​ർ​ച്ച​യാ​യ എ​ട്ടാം ജ​യ​മാ​ണി​ത്. എ​ട്ടി​ൽ എ​ട്ടും ജ​യി​ച്ച നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ 24 പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്​​ഥാ​ന​ത്ത്​ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. നാ​പോ​ളി​യെ​യും (15 പോ​യ​ൻ​റ്) ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ യു​വ​ൻ​റ​സ്​ തോ​ൽ​പി​ച്ചി​രു​ന്നു.

ആ​ദ്യ പ​കു​തി​യാ​യി​രു​ന്നു യു​വ​ൻ​റ​സി​​െൻറ ര​ണ്ടു ഗോ​ളു​ക​ളും. 33ാം മി​നി​റ്റി​ൽ ഉ​റു​ഗ്വാ​യ്​ യു​വ​താ​രം റോ​ഡ്രി​ഗോ ബെ​ൻ​ട​നാ​ക​റാ​ണ്​ ആ​ദ്യം മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്. വി​ങ്ങ​ർ ജാ​വോ കാ​ൻ​സെ​ലോ വ​ല​തു​വി​ങ്ങി​ൽ​നി​ന്നും തൊ​ടു​ത്തു​വി​ട്ട ക്രോ​സ്​ ഹെ​ഡ്​ ചെ​യ്യാ​നെ​ത്തി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ദി​നി​സ്​ പ്ര​തി​രോ​ധ​താ​ര​ങ്ങ​ൾ മാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നി​ടെ ബെ​ൻ​ട​നാ​ക​ർ ചാ​ടി​വീ​ണ്​ പ​ന്ത്​ വ​ല​യി​ലാ​ക്കി.

നാ​ലു മി​നി​റ്റി​ന​കം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളു​മെ​ത്തി. മാ​ൻ​സൂ​കി​ച്ച്​ ന​ൽ​കി​യ ത​ക​ർ​പ്പ​ൻ പാ​സി​ലാ​ണ്​ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ ക്രി​സ്​​റ്റ്യാ​നോ ഗോ​ളാ​ക്കി​യ​ത്. സീ​രി ‘എ’​യി​ൽ ക്രി​സ്​​റ്റ്യാ​നോ​യു​ടെ നാ​ലാം ഗോ​ളാ​ണി​ത്. ജി​നോ​വ​ക്കെ​തി​രെ​യാ​ണ്​ യു​വ​ൻ​റ​സി​​െൻറ അ​ടു​ത്ത മ​ത്സ​രം.

Tags:    
News Summary - Cristiano Ronaldo scores again as Juventus cruise -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.